Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

അപ്രാവ എനർജി 250 മെഗാവാട്ട് സൗരോർജ്ജ പദ്ധതി സ്വന്തമാക്കി

മുംബൈ : സർക്കാർ ഉടമസ്ഥതയിലുള്ള എൻഎച്ച്പിസി ലിമിറ്റഡിൽ നിന്ന് 250 മെഗാവാട്ട് സൗരോർജ്ജ പദ്ധതി നേടിയതായി അപ്രാവ എനർജി അറിയിച്ചു.

ഒരു kWh-ന്[ കിലോ വാട്ട് ] 2.53 രൂപ വാക്ക്-ഔട്ട് താരിഫിൽ ഇ-റിവേഴ്സ് ലേല സംവിധാനം വഴി നേടിയ പദ്ധതി 24 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.ലേലം വഴിയുള്ള അപ്രാവയുടെ ആദ്യ ഗ്രീൻഫീൽഡ് സോളാർ പവർ പ്രോജക്ടാണിത്.

രാജസ്ഥാനിലെ എൻഎച്ച്പിസി ലിമിറ്റഡാണ് ഇന്റർസ്റ്റേറ്റ് ട്രാൻസ്മിഷൻ സിസ്റ്റം (ഐഎസ്‌എസ്‌എസ്) ബന്ധിപ്പിച്ച സൗരോർജ്ജ പദ്ധതിക്ക് അംഗീകാരം നൽകിയതെന്ന് പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യയിലെ പുനരുപയോഗ ഊർജത്തിന്റെ വളർച്ചയെ നയിക്കുന്ന നിർണായക സംസ്ഥാനമായ രാജസ്ഥാനിലെ ഈ വിജയത്തോടെ സൗരോർജ്ജ പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്തുന്നതിൽ ആവേശഭരിതരാണെന്ന് അപ്രാവ എനർജി മാനേജിംഗ് ഡയറക്ടർ രാജീവ് രഞ്ജൻ മിശ്ര പ്രസ്താവനയിൽ പറഞ്ഞു.

എൻഎച്ച്പിസിയും അപ്രാവ എനർജിയും തമ്മിലുള്ള പവർ പർച്ചേസ് കരാർ ,(പിപിഎ) ഷെഡ്യൂൾ ചെയ്ത കമ്മീഷൻ തീയതി മുതൽ 25 വർഷത്തേക്കാണ്.

കരാറിന്റെ ഭാഗമായി, പിപിഎ കാലാവധിക്കുള്ള പദ്ധതിയുടെ രൂപകല്പന, നിർമാണം, നടത്തിപ്പ് എന്നിവയുടെ ചുമതല അപ്രാവ എനർജിക്കായിരിക്കും.

രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതികളുള്ള കമ്പനിയുടെ പുനരുപയോഗ ഊർജത്തിന്റെ (സൗരോർജ്ജവും കാറ്റും) പ്രവർത്തന പോർട്ട്‌ഫോളിയോ 1,312.6 മെഗാവാട്ടാണ്.

കൂടാതെ, അപ്രാവയിൽ 660 മെഗാവാട്ട് പുനരുപയോഗ ഊർജ പദ്ധതികളും നിർമ്മാണത്തിലുണ്ട്.

X
Top