Alt Image
സംസ്ഥാന ബജറ്റ്: ലക്ഷ്യം നിക്ഷേപ വളർച്ച; ക്ഷേമപെൻഷൻ 200 രൂപ കൂട്ടാൻ സാധ്യതഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ കുതിപ്പ്സംസ്ഥാന ബജറ്റിലെ പ്രധാന ഫോക്കസ് എന്താകും ?കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍

ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 18മാസത്തെ താഴ്ചയില്‍

ന്യൂഡല്‍ഹി: ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ ടോളറന്‍സ് പരിധിയായ 2-6 ശതമാനത്തില്‍ ഒതുങ്ങി. മാര്‍ച്ചിലെ 5.66 ശതമാനത്തില്‍ നിന്നും റീട്ടെയില്‍ പണപ്പെരുപ്പം ഏപ്രിലില്‍ 4.7 ശതമാനമായി കുറയുകയായിരുന്നു. ഇത് തുടര്‍ച്ചയായ രണ്ടാംമാസമാണ് ചില്ലറ പണപ്പെരുപ്പം ഇടിവ് രേഖപ്പെടുത്തുന്നത്.

4.7 ശതമാനത്തില്‍, ഉപഭോക്തൃ വില സൂചിക (സിപിഐ) പ്രതീക്ഷിച്ച തോതിലാണ്. ദേശീയ മാധ്യമായ മണികണ്ട്രോളിന്റെ പോളിംഗ് അനുസരിച്ച് 4.8 ശതമാനമായിരുന്നു പണപ്പെരുപ്പ അനുമാനം. മാത്രമല്ല, 18 മാസത്തെ താഴ്ന്ന നിരക്കിലാണ് ചില്ലറ പണപ്പെരുപ്പമുള്ളത്.

ബെയ്സ് ഇഫക്ട് കാരണമാണ് ഏപ്രിലില്‍ ചില്ലറ പണപ്പെരുപ്പം കുത്തനെ താഴ്ന്നത്. 2022 മാര്‍ച്ചില്‍ സിപിഐ പൊതു സൂചിക 1.35 ശതമാനം ഉയര്‍ന്ന് ശക്തമായ അടിത്തറ സൃഷ്ടിച്ചിരുന്നു.

3.84 ശതമാനമായാണ് ഭക്ഷ്യവില കുറഞ്ഞത്. മാര്‍ച്ചില്‍ 4.79 ശതമാനം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഭക്ഷ്യസൂചികയിലെ കുറവും ബെയ്സ് ഇഫക്ട് കാരണമാണ് സംഭവിച്ചത്. ഗ്രാമീണ പണപ്പെരുപ്പം 4.68 ശതമാനവും നഗര പണപ്പെരുപ്പം 4.85 ശതമാനവുമായി.

ഭക്ഷ്യവസ്തുക്കള്‍ക്കിടയില്‍ മുട്ട, ഭക്ഷ്യ എണ്ണകള്‍, ധാന്യങ്ങള്‍ എന്നിവയുടെ സൂചികകള്‍ പ്രതിമാസ അടിസ്ഥാനത്തില്‍ ഇടിഞ്ഞു. മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലില്‍ സിപിഐയുടെ ഇന്ധന, ലൈറ്റ് സൂചിക 0.1 ശതമാനം കുറഞ്ഞിട്ടുണ്ട്. മൊത്തത്തില്‍, സിപിഐയുടെ പൊതു സൂചിക മാര്‍ച്ചില്‍ നിന്ന് 0.5 ശതമാനവും ഭക്ഷ്യ സൂചിക 0.6 ശതമാനവും ഉയര്‍ന്നു.

അതേസമയം, കോര്‍ പണപ്പെരുപ്പം – അല്ലെങ്കില്‍ അസ്ഥിരമായ ഭക്ഷ്യ, ഇന്ധന ഇനങ്ങള്‍ ഒഴികെയുള്ള പണപ്പെരുപ്പം മാര്‍ച്ചിലെ 5.8 ശതമാനത്തില്‍ നിന്ന് 5.2 ശതമാനമായി കുത്തനെ കുറയുകയും ചെയ്തു.

18മാസത്തെ താഴ്ന്ന നിലയിലെത്തിയെങ്കിലും, തുടര്‍ച്ചയായ 44 മാസങ്ങളായി ഉപഭോക്തൃസൂചിക പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തേക്കാള്‍ കൂടുതലാണ്.

X
Top