![](https://www.livenewage.com/wp-content/uploads/2023/06/Indian-Manufacturing-SectoR.jpg)
ന്യൂഡല്‍ഹി: വ്യാവസായിക ഉല്‍പ്പാദന സൂചിക (ഐഐപി) പ്രകാരമുള്ള ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ച ഏപ്രിലില്‍ 4.2 ശതമാനമായി ഉയര്‍ന്നു.സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം ജൂണ്‍ 12 ന് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ചില്‍ 1.1 ശതമാനമായിരുന്നു വളര്‍ച്ച.
5 മാസത്തെ താഴ്ചയായിരുന്നു അത്.അകാല മഴ കണക്കിലെടുക്കുമ്പോള്‍ ഏപ്രിലിലെ ഐഐപി വളര്‍ച്ച ആശ്ചര്യകരമാണ്.
മഴ, ഖനനം പോലുള്ള മേഖലകളെ തടസ്സപ്പെടുത്തുമെന്ന് ആശങ്കയുണ്ടായിരുന്നു. ഖനനം മാര്‍ച്ചിലെ 6.8 ശതമാനം വളര്‍ച്ചയില്‍ നിന്ന് നിന്ന് 5.1 ശതമാനം വളര്‍ച്ചയായി കുറഞ്ഞിട്ടുണ്ട്. അതേസമയം ഉത്പാദന മേഖല, മുന്‍വര്‍ഷത്തെ സമാനമാസത്തെ അപേക്ഷിച്ച് 4.9 ശതമാനമായി ഉയര്‍ന്നു.
മാര്‍ച്ചില്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1.2 ശതമാനം വളര്‍ച്ചമാത്രമാണ് ഉത്പാദന മേഖല കാഴ്ച വച്ചത്. മൊത്തം ഐഐപിയുടെ നാലില്‍ മൂന്നും ഉത്പാദന മേഖലയാണ്. വൈദ്യുതി തുടര്‍ച്ചയായ രണ്ടാം മാസവും ഇടിവ് നേരിട്ടു.
മാര്‍ച്ചില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ വൈദ്യുതി ഉത്പാദനം ഏപ്രിലില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1.1 ശതമാനമായാണ് ഉയര്‍ന്നത്.
എന്നിരുന്നാലും, 2023 മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലില്‍ വൈദ്യുതി ഉല്‍പാദനം 2.3 ശതമാനം വര്‍ദ്ധിച്ചു. 2022-23 അവസാന മാസത്തെ അപേക്ഷിച്ച് ഖനന ഉല്‍പാദനം 20.6 ശതമാനവും ഉല്‍പാദനം 6.1 ശതമാനവും മൊത്തം വ്യാവസായിക ഉല്‍പാദനം 7.4 ശതമാനവും ചുരുങ്ങി.