ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതി ജൂലൈ 14 ആക്കിയിരിക്കയാണ് ആപ്ടെക്ക്. നേരത്തെ ജൂലൈ 6 ആണ് നിശ്ചയിച്ചിരുന്നത്. 2: 5 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി വിതരണം ചെയ്യുന്നത്.
സ്റ്റോക്ക് 1 വര്‍ഷത്തില്‍ 132.94 ശതമാനം ഉയര്‍ന്നു. 2023 ല്‍ മാത്രം 4242 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്. 181.47 കോടി രൂപയാണ് കമ്പനി നാലാംപാദത്തില്‍ രേഖപ്പെടുത്തിയ വരുമാനം.
മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 170.88 ശതമാനം അധികം. അറ്റാദായം 25.54 കോടി രൂപയില്‍ നിന്നും 30.55 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ ഇപിഎസ് 29.63 ശതമാനം ഉയര്‍ന്ന 8.05 രൂപ.
ഓഹരിയുടെ 52 ആഴ്ച ഉയരം 494.62 രൂപയും താഴ്ച 196.05 രൂപയുമാണ്.