Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

അടല്‍ പെന്‍ഷന്‍ യോജനയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഏഴ് കോടി കടന്നു

ന്യൂഡൽഹി: “അടല്‍ പെന്‍ഷന്‍ യോജനയ്ക്ക് കീഴിലുള്ള മൊത്തം എന്‍ റോള്‍മെന്റുകള്‍ 7 കോടി കടന്നതായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി  അറിയിച്ചു.അടല്‍ പെന്‍ഷന്‍ യോജന (എപിവൈ) ആരംഭിച്ചതിന്റെ പത്താം വര്‍ഷമാണിത്.  
എല്ലാ ഇന്ത്യക്കാര്‍ക്കും, പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്കും അധഃസ്ഥിതര്‍ക്കും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും ഒരു സാര്‍വത്രിക സാമൂഹിക സുരക്ഷാ സംവിധാനം സൃഷ്ടിക്കുന്നതിനായി 2015 മെയ് 9 നാണ് ഈ പദ്ധതി ആരംഭിച്ചത്.  
2024-25 സാമ്പത്തിക വര്‍ഷത്തില്‍ 56 ലക്ഷത്തിലധികം അംഗങ്ങള്‍ ചേര്‍ന്ന് പദ്ധതിക്ക് കീഴിലുള്ള മൊത്തം എന്‍ റോള്‍മെന്റുകള്‍ 7 കോടി കവിഞ്ഞതായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) പ്രസ്താവനയില്‍ പറഞ്ഞു.
സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളെ പെന്‍ഷന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലെ ഈ നേട്ടം എല്ലാ ബാങ്കുകളുടെയും എസ്എല്‍ബിസികളുടെയും അശ്രാന്ത പരിശ്രമം കൊണ്ടാണ് സാധ്യമായതെന്ന് പ്രസ്താവനയില്‍ പറയുന്നു.

X
Top