Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

എആര്‍സികള്‍ വാങ്ങിയ കിട്ടാകടങ്ങളില്‍ റീട്ടെയ്ല്‍ എംഎസ്എംഇ വായ്പകളും കോര്‍പറേറ്റ് വായ്പകളും തുല്യം

ന്യൂഡല്‍ഹി: 2023 ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍  അഗ്രഗേറ്റര്‍മാര്‍ വാങ്ങിയ കിട്ടാകടങ്ങളില്‍ 50 ശതമാനവും റീട്ടെയില്‍, എംഎസ്എംഇ, മിഡ് കോര്‍പ്പറേറ്റ് വിഭാഗങ്ങളില്‍ നിന്നുള്ളതാണ്.  ഇന്ത്യന്‍ എആര്‍സി അസോസിയേഷന്റെ (ഐഎഎ) കണക്കുകള്‍ വ്യക്തമാക്കുന്നു.എആര്‍സികള്‍ (അസറ്റ് റീസ്ട്രക്ച്വറിംഗ് കമ്പനികള്‍)  വാങ്ങുന്ന വായ്പകളില്‍ 78 ശതമാനവും കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ളതാണെന്ന് കാണിക്കുന്ന മാര്‍ച്ച് കണക്കുകളില്‍ നിന്നുള്ള മാറ്റമാണിത്.

പുതിയ കിട്ടാക്കടങ്ങളുടെ സ്വഭാവത്തിലെ മാറ്റം വീണ്ടെടുക്കല്‍ പ്രക്രിയയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നതിന്റെ
സൂചനയാണ്.ബാങ്കര്‍മാരും എആര്‍സികളും പറയുന്നു.റീട്ടെയില്‍, എംഎസ്എംഇ, മിഡ് കോര്‍പ്പറേറ്റ് വായ്പകള്‍ വാങ്ങുന്നതിനായി 2023 ജൂണില്‍ അവസാനിച്ച പാദത്തില്‍ എആര്‍സികള്‍ മൊത്തം 3,073 കോടി രൂപയുടെ സെക്യൂരിറ്റി രസീതുകള്‍ (എസ്ആര്‍) നല്‍കി.

സംഖ്യകള്‍ ചരിത്രപരമായ സന്തുലിതാവസ്ഥയ്ക്ക് വിപരീതമാണ്. ഉദാഹരണത്തിന് മാര്‍ച്ച് അവസാനം
കോര്‍പ്പറേറ്റ് പിന്തുണയുള്ള എസ്ആര്‍ 1.38 ലക്ഷം കോടി രൂപ അല്ലെങ്കില്‍ വിപണിയിലെ മൊത്തം എസ്ആര്‍മാരുടെ 78% ആയിരുന്നു.

നിലവിലെ വായ്പകളുടെ വീണ്ടെടുക്കലും വ്യത്യസ്തമായിരിക്കും. കോടതി നിര്‍ബന്ധിത പ്രക്രയില്‍ നിന്നും വ്യത്യസ്തമായി രിഭാഗവും സെറ്റില്‍മെന്റുകളാല്‍ നയിക്കപ്പെടുമെന്നാണ് കരുതുന്നത്. ചെറുകിട ബിസിനസുകാരും ഭവന ഉടമകളും അവരുടെ സ്വത്ത് നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് കാരണം.

X
Top