ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ആർകിടെക്ചറിൽ വൈകാരിക സ്പർശം പ്രധാനം: ടോണി ജോസഫ്

കൊച്ചി: നിർമാണത്തിലും രൂപകൽപനയിലും വൈകാരിക തലം (Emotive Connect) ഏറെ പ്രസക്തമായ കാലമാണിതെന്ന് പ്രശസ്ത ആർക്കിടെക്ട് ടോണി ജോസഫ് പറഞ്ഞു.
ലോക പാർപ്പിട ദിനത്തോടനുബന്ധിച്ച് അസറ്റ് ഹോംസ് ഒരുക്കിയ ബിയോണ്ട് സ്ക്വയർ ഫീറ്റ് പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുസ്ഥിരത ഏറെക്കാലമായി നിർമാണ ലോകം ചർച്ച ചെയ്യുന്നതാണ്. അതിന് ഇന്നും പ്രസക്തിയുണ്ട്. എന്നും പ്രസക്തിയുണ്ടാകും.എന്നാൽ അതു മാത്രം കൊണ്ട് നിർമാണത്തിലെയും, രൂപകൽപനയിലെയും സമകാലിക ആവശ്യകതകളെ തൃപ്തിപ്പെടുത്തുക സാധ്യമല്ല. മനുഷ്യരുടെ വൈകാരിക, മാനസിക വ്യവഹാരങ്ങളുമായി അതിന് ബന്ധമുണ്ടാകണം. ഗൃഹാതുരത്വം, സ്നേഹം, വിശ്വാസം, പ്രതീക്ഷ തുടങ്ങിയ വികാരങ്ങളളെ അത് തൃപ്തിപ്പെടുത്തണം.

തൊഴിലിടങ്ങളിൽ കാതലായ മാറ്റം ഉണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത് ജീവനക്കാരുടെ മനോഭാവവും, ചിന്താഗതികളും മാറ്റിമറിക്കും. സർക്കാർ ഓഫീസുകളുടെ നിർമാണത്തിൽ അകം പുറം മാറ്റം അനിവാര്യമാണ്. അത് സർക്കാർ പ്രവർത്തനങ്ങളെ കുടുതൽ കാര്യക്ഷമമാക്കും. ജീവനക്കാരിൽ അത് കാതലായ മാറ്റമുണ്ടാക്കും. ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കും. ചുവപ്പുനാടകൾ ഇല്ലാതാകും; ടോണി ജോസഫ് വ്യക്തമാക്കി.

ത്രീഡി പ്രിൻറിങ് ഭാവിയുടെ വലിയ സാധ്യതയാണ്. അത് ഒരു സാങ്കേതിക വിദ്യയെന്ന നിലയിൽ കൂടുതൽ വളരുകയും പക്വത ആർജിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. പ്രീ ഫാബ്രിക്കേഷൻ സങ്കേതങ്ങളുടെ ഏറ്റവും ഉയർന്ന ഉപയോഗമാകും ത്രീഡി പ്രിൻറിങ്ങ് വഴി നടക്കുക; ടോണി വിശദീകരിച്ചു.

നിർമിച്ചവ പൊളിച്ചു നീക്കുന്നതിലാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ ചിലരുടെ ആനന്ദമെന്ന് സ്വാഗത പ്രസംഗം നടത്തിയ അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടർ വി സുനിൽ കുമാർ പറഞ്ഞു. അതൊരു സംസ്ക്കാരമായി മാറുകയാണ്. കോടിക്കണക്കിന് മനുഷ്യർക്ക് ഇന്നും പാർപ്പിടമില്ലാത്ത ലോകത്താണ് ഈ നശീകരണ പ്രവണതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിയോണ്ട് ദി സ്ക്വയർ ഫീറ്റ് 23 ആം എഡീഷനാണ് കൊച്ചിയിൽ നടന്നത്. വർഷത്തിൽ മൂന്ന് പ്രഭാഷണങ്ങളാണ് ഈ പരമ്പരയുടെ ഭാഗമായി നടത്തുന്നത്.

X
Top