ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഫിഫയുടെ മികച്ച ഫാന്‍സ് അവാര്‍ഡിന് അര്‍ജന്റീന ആരാധകര്‍

കൊച്ചി: അര്‍ജന്റീന ആരാധകരും കപ്പടിക്കാനൊരുങ്ങുന്നു. 2022 ഖത്തര്‍ ലോകകപ്പ് ഫിഫ ഫാന്‍സ് അവാര്‍ഡിന് അര്‍ജന്റീന ആരാധകര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ലോകകപ്പിലുടനീളം തങ്ങളുടെ ദേശീയ ടീമിനായി ആര്‍ത്തുവിളിച്ച ആരാധക വൃന്ദം പിന്നീട് കപ്പുമായി ബ്യൂണസ് അയേഴ്‌സ് തെരുവിലും നിറഞ്ഞാടി.

ആരാധകരുടെ ഈ പിന്തുണയാണ് അര്‍ജന്റീനയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്, ഫിഫ വെളിപെടുത്തി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ തോല്‍പിച്ചാണ് അര്‍ജന്റീന മൂന്നാം തവണ ലോകകപ്പില്‍ മുത്തമിട്ടത്. ഡിസംബര്‍ 18 ന് ഖത്തറിലെ ലൂസൈല്‍ സ്റ്റേഡിയത്തിലായിരുന്നു ഫൈനല്‍.

സ്‌റ്റേഡിയം വൃത്തിയാക്കാന്‍ അധികൃതരെ സഹായിച്ച ജാപ്പാനീസ് ആരാധകരും മികച്ച ഫാന്‍സാകാനുള്ള യോഗ്യത നേടിയിട്ടുണ്ട്. മരുഭൂമി കാല്‍നടയായി താണ്ടി ദേശീയ ടീമിന്റെ കളികണ്ട സൗദി ആരാധകന്‍ അബ്ദുല്ല അല്‍ സലാമി, ലിസ്റ്റിലെ വ്യക്തിഗത മത്സരാര്‍ത്ഥിയാണ്. അര്‍ജന്റീനിയന്‍ ലോകകപ്പ് ഹീറോ എമിലാനോ മാര്‍ട്ടിനെസ് മികച്ച ഗോള്‍കീപ്പര്‍ക്കുള്ള വിഭാഗത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടപ്പോള്‍ കോച്ച് ലയണല്‍ സ്‌ക്കലോണി മികച്ച കോച്ചാവാനുള്ള സാധ്യത തെളിഞ്ഞു.

ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരെ കിലിയന്‍ എംബാബെ നേടിയ സമനില ഗോളാണ് മനോഹര ഗോളിനുള്ള പട്ടികയില്‍ മുന്നില്‍. ബ്രസീല്‍ ഫോര്‍വേര്‍ഡ് റിച്ചാര്‍ലിസും ലിസ്റ്റില്‍ ഇടം പിടിച്ചു. മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ അവാര്‍ഡ് ലിസ്റ്റില്‍ രണ്ട് അര്‍ജന്റീനക്കാരാണുള്ളത്.

ലയണല്‍ മെസിയും ജൂലിയന്‍ അല്‍വാരസും. കിളിയന്‍ എംബാബെ, കരിം ബെന്‍സിമ, നെയമര്‍, വിനി ജൂനിയര്‍ എന്നിവരാണ് എതിരാളികള്‍.

X
Top