Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

കേരളത്തില്‍ പന്തുതട്ടാൻ അര്‍ജന്റീനാ ടീം താത്പര്യമറിയിച്ചതായി പ്രഖ്യാപിച്ച്‌ മന്ത്രി അബ്ദുറഹ്‌മാൻ

തിരുവനന്തപുരം: അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ കേരളം സന്ദർശിക്കും. കായികമന്ത്രി വി. അബ്ദുറഹ്മാൻ അർജന്റീനയിലെത്തി ഫുട്ബോള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തി.

കേരളം സന്ദർശിക്കുന്നതിന് അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ താത്പര്യം പ്രകടിപ്പിച്ചെന്ന് കായികമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അർജന്റീനാ ടീം കേരളത്തിലെത്തുന്ന സമയവും തീയതിയും പിന്നീട് അറിയിക്കും. കേരളത്തിലെ വിവിധ ഇടങ്ങളില്‍ സർക്കാരുമായി ചേർന്ന് അർജന്റീന അക്കാദമികള്‍ സ്ഥാപിക്കും.

ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള അർജന്റീനാ ടീം ഇന്ത്യയില്‍ കളിക്കാൻ നേരത്തേ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഭീമമായ ചെലവ് താങ്ങാനാവാത്തതിനാല്‍ ഇന്ത്യ അവസരം നഷ്ടപ്പെടുത്തിയെന്ന് റിപ്പോർട്ടുകള്‍ പടർന്നിരുന്നു.

ഇതോടെ സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹ്മാൻ അർജന്റീനയെ കേരളത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ടീം കേരളത്തില്‍ കളിക്കുമെന്നും മന്ത്രി അറിയിച്ചു.

X
Top