Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

എഐ നിരീക്ഷണ ക്യാമറകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ ക്യാമറകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

726 എഐ ക്യാമറകളാണ് സംസ്ഥാനത്തുടനീളം ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സ്ഥാപിച്ചിട്ടുള്ളത്. സേഫ് കേരള എന്ന പേരിലാണ് പദ്ധതി.

സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് ഉപയോഗം, യാത്രയ്ക്കിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, വാഹനങ്ങളുടെ വേഗത മുതലായ കാര്യങ്ങള്‍ എഐ ക്യാമറ കൃത്യമായി നിരീക്ഷിക്കും.

കനത്ത പിഴയാണ് ട്രാഫിക് നിയമലംഘനങ്ങള്‍ക്കായി ഈടാക്കുന്നത്. എഐ ക്യാമറകളുടെ സംസ്ഥാനതല കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്താണ് പ്രവര്‍ത്തിക്കുക.

എഐ ക്യാമറ നിരീക്ഷിക്കുന്ന ട്രാഫിക് നിയമലംഘനങ്ങളും പിഴ വിവരങ്ങളും ഇങ്ങനെ:

  • ഹെല്‍മെറ്റില്ലാതെ ഇരുചക്ര യാത്ര ചെയ്താല്‍ 500
  • ഇരുചക്ര വാഹനത്തില്‍ മൂന്നുപേര്‍ യാത്ര ചെയ്താല്‍ 1000
  • ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000
  • സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്താല്‍ 500
  • അമിത വേഗതയില്‍ വാഹനം ഓടിച്ചാല്‍ 1500
  • അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്താല്‍ 250
  • ലൈന്‍ ട്രാഫിക് ലംഘനം, അപകടകരമായ ഓവര്‍ ടേക്കിങ്ങ് 2000
  • മിറര്‍ ഇല്ലെങ്കില്‍ 250
  • റെഡ് ലൈറ്റ് തെറ്റിച്ചാല്‍ കോടതിയ്ക്ക് കൈമാറും

X
Top