
മുംബൈ: പുതിയ ഓർഡറുകൾ ലഭിച്ചതായി പ്രഖ്യാപിച്ച് ആർട്ട്സൺ എഞ്ചിനീയറിംഗ്. അദാനി എന്റർപ്രൈസസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ കച്ച് കോപ്പറിൽ നിന്ന് 42.76 കോടി രൂപയുടെ പർച്ചേസ് ഓർഡർ ലഭിച്ചതായി ആർട്ട്സൺ എഞ്ചിനീയറിംഗ് അറിയിച്ചു.
നിലവിൽ കമ്പനിയുടെ ഓഹരി 3.86 ശതമാനം ഉയർന്ന് 94.10 രൂപയിലെത്തി. 10 ഗ്യാസ് ടു ഗ്യാസ് ഹീറ്റ് എക്സ്ചേഞ്ചറുകൾ നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി കച്ച് കോപ്പറിൽ നിന്ന് 42.76 കോടി രൂപ മൂല്യമുള്ള ഓർഡർ നേടിയതായി ആർട്ട്സൺ എഞ്ചിനീയറിംഗ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
ഓർഡർ പ്രകാരം 11 മാസത്തിനുള്ളിൽ ഉൽപ്പന്നത്തിന്റെ വിതരണം നടപ്പിലാകും. ടേൺ-കീ അടിസ്ഥാനത്തിൽ ഫാബ്രിക്കേറ്റഡ് സ്റ്റീൽ ഘടനയുടെ വിതരണം, മെക്കാനിക്കൽ ജോലികളുടെ സൈറ്റ് സേവനങ്ങൾ, ഇന്ധന സംഭരണ സൗകര്യ സംവിധാനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ആർട്ട്‌സൺ എഞ്ചിനീയറിംഗ്.