ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

12 പുതിയ അണക്കെട്ട് പദ്ധതികള്‍: മൂന്ന് പൊതുമേഖല സ്ഥാപനങ്ങളുമായി ഒരു ലക്ഷം കോടി രൂപയുടെ കരാര്‍ ഒപ്പിട്ട് അരുണാചല്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: 12 പുതിയ ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കുകയാണ് അരുണാചല്‍ പ്രദേശ്. ഇതിന്റെ ഭാഗമായി സംസ്ഥാനം മൂന്ന് കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുമായി ധാരണപത്രം ഒപ്പുവച്ചു. എന്എച്ച്പിസി ലിമിറ്റഡ്, എസ്‌ജെവിഎന് ലിമിറ്റഡ്, നീപ്‌കോ ലിമിറ്റഡ് എന്നീ മൂന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി 1 ലക്ഷം കോടി രൂപയുടെ കരാറാണ് ഒപ്പുവച്ചിരിക്കുന്നത്.

ഇത് പ്രകാരം 11517 മെഗാവാട്ട് വൈദ്യുതി പദ്ധതികള്‍ ഈ മൂന്ന് സ്ഥാപനങ്ങള്‍ ചേര്‍ന്ന് നിര്‍മ്മിക്കും. സ്ഥാപനങ്ങള്‍ തിരിച്ചുള്ള വിശദമായ പ്രോജക്ട് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. തുടക്കത്തില്‍ സ്വതന്ത്ര പവര്‍ ഡവലപ്പര്‍മാര്‍ക്ക് അനുവദിച്ചിരുന്നുവെങ്കിലും വിവിധ കാരണങ്ങളാല്‍ പ്രൊജക്ടുകള്‍ മുടങ്ങിക്കിടക്കുകയായിരുന്നു.

എങ്കിലും സാധ്യതകള് തുറക്കുന്നതിനായി കഴിഞ്ഞ രണ്ടു വര് ഷമായി കേന്ദ്ര-സംസ്ഥാന ഗവണ് മെന്റുകള് സംയുക്തവും സംഘടിതവുമായ ശ്രമങ്ങള് നടത്തി. ശ്രമങ്ങള്‍ ഫലം കണ്ടു, ഈ പദ്ധതികള്‍ ഇന്ന് സിപിഎസ്എയുകള്‍ക്ക് നല്‍കുന്നത് അവയുടെ നടത്തിപ്പ് സുഗമമാക്കും, ഔദ്യോഗിക വക്താവ് അറിയിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ഊര്‍ജ്ജ മന്ത്രിക്കും നന്ദി അറിയിച്ച മുഖ്യമന്ത്രി പേമ ഖണ്ഡു,  പദ്ധതികളുടെ നടത്തിപ്പ് സംസ്ഥാനത്തിന് മാത്രമല്ല, രാജ്യത്തിനാകെയുള്ള ചരിത്ര നിമിഷമാണെന്ന് പറഞ്ഞു.
സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും വലിയ ഉത്തേജനം നല്‍കുന്നതിനോടൊപ്പം  ശുദ്ധവും ഹരിതവുമായ ഊര്‍ജ്ജത്തിലൂടെ രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ പദ്ദതികള്‍ വര്‍ദ്ധിപ്പിക്കും,അദ്ദേഹം ചൂണ്ടിക്കാട്ടി.

X
Top