രാജ്യത്തെ ബാങ്കുകളുടെ ലാഭത്തില്‍ വർധനസ്വർണവിലയിൽ മികച്ച കുറവ്, ബോണ്ടിൽ തെന്നിവീണ് രാജ്യാന്തര വിലമൂന്നുവര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ ഇരട്ടിയായതായി ആര്‍ബിഐഅമൃത് ഭാരത്: കേരളത്തിലെ 15 റെയില്‍വേ സ്റ്റേഷനുകളുടെ പണി ജനുവരിയില്‍ പൂര്‍ത്തിയാവുംദീപാവലി വിപണിയിൽ ഉള്ളി വില കുതിക്കുന്നു

ത്രൈമാസത്തിൽ 101 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി അരവിന്ദ് ലിമിറ്റഡ്

മുംബൈ: മുൻനിര തുണിത്തര നിർമാതാക്കളായ അരവിന്ദ് ലിമിറ്റഡ് 2022 ജൂൺ 30 ന് അവസാനിച്ച ആദ്യ പാദത്തിൽ 101.62 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോർട്ട് ചെയ്തു. മുൻ സാമ്പത്തിക വർഷത്തെ ഏപ്രിൽ-ജൂൺ പാദത്തിൽ കമ്പനി 11.42 കോടി രൂപയുടെ അറ്റനഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്.

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലെ 1,434.79 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 63.93 ശതമാനം വർധിച്ച് 2,352.12 കോടി രൂപയായതായി അരവിന്ദ് ലിമിറ്റഡ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

അരവിന്ദിന്റെ മൊത്തം ചെലവ് 55.75 ശതമാനം വർധിച്ച് 2,234.68 കോടി രൂപയായി. അതേപോലെ അവലോകന പാദത്തിൽ ടെക്‌സ്‌റ്റൈൽസിൽ നിന്നുള്ള വരുമാനം 68.12 ശതമാനം ഉയർന്ന് 1,976.28 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,175.46 കോടി രൂപയായിരുന്നു. അതേസമയം ടെക്സ്റ്റൈൽസ് വിഭാഗത്തിലെ മാർജിനുകളിൽ സമ്മർദ്ദം തുടരുകയാണ് എന്ന് അരവിന്ദ് ലിമിറ്റഡ് വരുമാന പ്രസ്താവനയിൽ പറഞ്ഞു.

കമ്പനിയുടെ അഡ്വാൻസ് മെറ്റീരിയലിൽ നിന്നുള്ള വരുമാനം 193.17 കോടിയിൽ നിന്ന് 44.72 ശതമാനം ഉയർന്ന് 279.57 കോടി രൂപയായി. കൂടാതെ ദീർഘകാല കടം കുറയ്ക്കുക എന്ന അരവിന്ദിന്റെ പ്രഖ്യാപിത ലക്ഷ്യം ഈ പാദത്തിലും തുടർന്നു, ഈ പാദത്തിൽ കമ്പനി 56 കോടി രൂപയുടെ കടം കുറച്ചു. ഇതോടെ കമ്പനിയുടെ നിലവിലെ കടം 1,809 കോടി രൂപയായി കുറഞ്ഞു.

X
Top