2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

എച്ച്.യു.എലില്‍ 205 പേര്‍ക്ക് ശമ്പളം ഒരു കോടിയിലേറെ

ഗോള എഫ്.എം.സി.ജി ഭീമനായ ഹിന്ദുസ്ഥാന് യുണിലിവറില് ഒരു കോടി രൂപയിലേറെ ശമ്പളം വാങ്ങുന്നവരുടെ എണ്ണം 163ല് നിന്ന് 205 ആയി. ഇവരുടെ എണ്ണത്തില് കഴിഞ്ഞ സാമ്പത്തിക വര്ഷം 25 ശതമാനമാണ് വര്ധനവുണ്ടായത്. മൂന്നിലൊന്നുപേര് 40വയസ്സിന് താഴെ പ്രായമുള്ളവരുമാണ്.

ഹിന്ദുസ്ഥാന് യുണിലിവറിലെ മുന്കാല നിയമന രീതിയില് നിന്നുള്ള മാറ്റമായാണ് ഇതിനെ ബിസിനസ് ലോകം കാണുന്നത്. മികച്ച ജീവനക്കാരെ സ്വന്തമാക്കാനുള്ള മത്സരമാണ് കുടുതല് പേര്ക്ക് ഉയര്ന്ന ശമ്പളം ലഭിക്കാനിടയാക്കിയതെന്നാണ് വിലയിരുത്തല്.

വില്പന-ലാഭക്ഷമത എന്നിവയുമായി ബന്ധപ്പെട്ടാണ് ശമ്പള വര്ധനവെന്നതും ശ്രദ്ധേയമാണ്.

വിതരണം, വിപണനം, ബ്രാന്ഡിങ് തുടങ്ങിയ മേഖലകളില് കടുത്ത മത്സരമുള്ളതിനാല് വപിണിയില് കനത്ത സമ്മര്ദമാണ് ഹിന്ദുസ്ഥാന് യുണിലിവര് നേരിടുന്നത്.

മികച്ച ജീവനക്കാരിലൂടെ വിപണി സാന്നിധ്യം നിലനിര്ത്താനുള്ള ശ്രമമാണ് തുടര്ച്ചയായുള്ള ശമ്പള വര്ധനവിന് പിന്നില്.

ഹിന്ദുസ്ഥാന് യുണിലിവറിലെ ഫുഡ്സ് ആന്ഡ് റിഫ്രഷ്മെന്റ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടറായിരുന്ന സുധീര്& സീതാപതി രണ്ടുവര്ഷം മുമ്പ് ഗോദ്റേജ് കണ്സ്യൂമര് പ്രൊഡക്ട്സിന്റെ മാനേജിങ് ഡയറക്ടറായി കൂടുമാറിയിരുന്നു.

ഹിന്ദുസ്ഥാന് ലിവറില് ദീര്ഘകാലത്തെ സേവനത്തിന് ശേഷം ഈയിടെയാണ് ഗീതിക മേത്ത ഹെര്ഷി ഇന്ത്യയുടെ മേധാവിയാത്. എക്സിക്യുട്ടീവ് ഡയറക്ടറായിരുന്ന പ്രഭാ നരസിംഹന് കോള്ഗേറ്റ് പാമോലിവിലേയ്ക്കും പോയി. ഇന്ത്യാ വിഭാഗത്തിന്റെ മാനേജിങ് ഡയറക്ടറായിട്ടായിരുന്നു നിയമനം.

കടുത്ത മത്സരം നിലനില്ക്കുന്ന സാഹചര്യത്തിലാണ് കണ്സ്യൂമര് ഉത്പന്ന നിര്മാതാക്കള് എന്തുവിലകൊടുത്തും ഉയര്ന്ന തസ്തികയിലുള്ള ജീവനക്കാരെ നിലനിര്ത്താന് ശ്രമിക്കുന്നത്.

40 വയസ്സിന് താഴയുള്ളവരെ ഉയര്ന്ന തസ്തികയില് നിയമിച്ചും മത്സരത്തെ അതിജീവിക്കാന് കമ്പനികള് പരീക്ഷണം നടത്തുന്നുണ്ട്.

X
Top