യൂ എസ് : വിന്‍ഡോസ്10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള (Operating System/OS) പിന്തുണ മൈക്രോസോഫ്റ്റ് പിന്‍വലിക്കുന്നു.
2025 ഒക്ടോബര്‍ മുതല്‍ പിന്തുണ ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും,2028 വരെ സുരക്ഷാ അപ്‌ഡേറ്റുകള്‍ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.
പിന്തുണ പിന്‍വലിച്ചാലും ദീര്‍ഘകാലം പിന്നെയും കംപ്യൂട്ടറുകള്‍ ഉപയോഗിക്കാനാകും.എന്നാല്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാതെ വരുന്നതോടെ പ്രവര്‍ത്തനക്ഷമത കുറയും.
പിന്തുണ പിന്‍വലിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനം 24 കോടി കമ്പ്യൂട്ടറുകളെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.ഘട്ടംഘട്ടമായി ഇത്രയും കമ്പ്യൂട്ടറുകള്‍ ഇ-മാലിന്യ ശേഖരത്തിലേക്ക് എത്തപ്പെടും
2018 വരെ അപ്‌ഡേറ്റുകള്‍ നല്‍കുമെങ്കിലും അതിന്റെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല.പഴയ നിലവാരത്തില്‍ തന്നെ വില ഈടാക്കിയാല്‍ കൂടുതല്‍ പേര്‍ പുതിയ പി.സികളിലേക്ക് മാറാന്‍ സാധ്യതയുണ്ട്.ഇത് ഉപയോഗശൂന്യമാകുന്ന കംപ്യൂട്ടറുകളുടെ അളവ് കൂട്ടും.