കൊച്ചി: സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ അറ്റാദായം 27 ശതമാനം വര്‍ധിപ്പിച്ച പ്രകടനം മൈന്‍ഡ്ട്രീ ഓഹരിയെ ഉയര്‍ത്തി. പ്രവര്‍ത്തന വരുമാനം 31.5 ശതമാനം മെച്ചപ്പെടുത്താനും കമ്പനിയ്ക്കായിരുന്നു. തുടര്‍ച്ചയായി 8 പാദങ്ങളില്‍ 20 കോടി രൂപയിലധികം ലാഭമാര്‍ജിന്‍ സൃഷ്ടിക്കാനും സാധിച്ചു.
ഇതോടെ ഏകദേശം 2 ശതമാനത്തോളം നേട്ടത്തില്‍ 3,379.75 രൂപയിലേയ്ക്ക് മിഡ്ക്യാപ്പ് സ്റ്റോക്ക് കുതിച്ചു. 3150-3400 രൂപ ലക്ഷ്യവിലയോട് കൂടിയ ഇക്വല്‍ വെയ്റ്റ് റെയ്റ്റിംഗാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയ്ക്ക് ഓഹരിയിലുള്ളത്. രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയെ മറികടക്കുന്നതായിരുന്നെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനം പറഞ്ഞു.
സമ്പന്നമായ ഡീലുകള്‍,ശക്തമായ മാര്‍ജിന്‍ എക്‌സിക്യൂഷന്‍ എന്നിവ പോസിറ്റീവ് ഘടകങ്ങളാണ്. വരുമാന അനുമാനം 2.1-3.8 ശതമാനം, മാര്‍ജിന്‍ 41-69 ബേസിസ് പോയിന്റ് എന്നിങ്ങനെ ഉയര്‍ത്താനും മോര്‍ഗന്‍ സ്റ്റാന്‍ലി തയ്യാറായി. അതേസമയം ജെപി മോര്‍ഗന്‍ 3000 രൂപ ലക്ഷ്യവിലയോട് കൂടിയ അണ്ടര്‍വെയ്റ്റ് റേറ്റിംഗാണ് നല്‍കുന്നത്.
എല്‍ആന്റ്ടി ഇന്‍ഫോടെക്കുമായുള്ള ലയനം ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കേണ്ടതുണ്ടെന്ന് ജെപി മോര്‍ഗന്‍ പറയുന്നു.