ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

രണ്ട് നേത്ര പരിചരണ ആശുപത്രികൾ ഏറ്റെടുത്ത് എഎസ്ജി

മുംബൈ: രണ്ട് നേത്ര പരിചരണ ആശുപത്രികളുടെ ഏറ്റെടുക്കൽ പൂർത്തിയാക്കിയതായി അറിയിച്ച് പിഇ നിക്ഷേപകരായ ജനറൽ അറ്റ്ലാന്റിക്, കേദാര ക്യാപിറ്റൽ എന്നിവയുടെ പിന്തുണയുള്ള എഎസ്ജി ഐ ഹോസ്പിറ്റൽസ്. ലഖ്നൗവിലെ ഗാർഗ് ഒഫ്താൽമിക് സെന്റർ, ഹരിയാനയിലെ കപിൽ ഐ ഹോസ്പിറ്റൽ എന്നിവയെയാണ് എഎസ്ജി ഏറ്റെടുത്തത്.

ഈ രണ്ട് ഏറ്റെടുക്കലുകളുടെ സാമ്പത്തിക വിവരങ്ങൾ എഎസ്ജി വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ അടുത്ത ആറ് മാസത്തിനുള്ളിൽ 10 നേത്ര പരിചരണ ആശുപത്രികളെ കൂടി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നതായി സ്ഥാപനം അറിയിച്ചു.

ഓർഗാനിക്, അജൈവ സംയോജനത്തിലൂടെ അടുത്ത 36 മാസത്തിനുള്ളിൽ 200-ലധികം ആശുപത്രികളുടെ ശൃംഖല സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നതായി എഎസ്ജി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. അരുൺ സിങ്വി പറഞ്ഞു. വിപുലീകരണത്തിനുള്ള 1000 കോടി രൂപ മൂലധന വിഹിതത്തിൽ 50% വാസൻ ഐ കെയർ വാങ്ങുന്നതിനും 50% ഓർഗാനിക്, ഏറ്റെടുക്കലുകൾക്കുമായി നൽകുമെന്ന് സിംഗ്വി പറഞ്ഞു.

എഎസ്ജിക്ക് ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലും ഉഗാണ്ടയിലും നേപ്പാളിലുമായി 50-ലധികം സ്പെഷ്യാലിറ്റി നേത്ര ആശുപത്രികളുണ്ട്. ഒരു മാസത്തിനുള്ളിൽ 97 നേത്ര ആശുപത്രികളുള്ള വാസൻ ഐ കെയറിന്റെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. പാപ്പരത്വ നിയമപ്രകാരം കടക്കെണിയിലായ വാസൻ ഐ കെയർ ഏറ്റെടുക്കാനുള്ള എഎസ്ജിയുടെ നിർദ്ദേശത്തിന് കമ്പനിയുടെ വായ്പാ ദാതാക്കൾ അംഗീകാരം നൽകിയിരുന്നു.

X
Top