ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

മികച്ച നേട്ടം കൈവരിച്ച് ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോ ഓഹരി

മുംബൈ: 8 ശതമാനം ഉയര്‍ന്ന് ചൊവ്വാഴ്ച 360 രൂപയിലെത്തിയ ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോ ഓഹരിയാണ് ഫൈനോടെക്‌സ്. കഴിഞ്ഞ ഒരുമാസമായി ഉയര്‍ച്ചയിലുള്ള ഓഹരി 41 ശതമാനം കുതിപ്പാണ് നടത്തിയത്. ഇതോടെ ഒരു വര്‍ഷത്തെ നേട്ടം 178 ശതമാനമാക്കാന്‍ ഓഹരിയ്ക്കായി.

2022 ല്‍ മാത്രം 161 ശതമാനം ഉയര്‍ന്ന ഓഹരി ആറുമാസത്തില്‍ 118 ശതമാനവും ഒരുമാസത്തില്‍ 41 ശതമാനവും ഉയര്‍ന്നു. എന്നാല്‍, മികച്ച വാര്‍ഷിക, പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതൊഴിച്ചാല്‍ ഓഹരിയുടെ മുന്നേറ്റത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിരിക്കയാണ് കമ്പനി. ഓഹരി വിലയിലെ ചലനം പൂര്‍ണ്ണമായും വിപണി സാഹചര്യങ്ങള്‍ മൂലമാണെന്നും മാനേജ്‌മെന്റിനോ കമ്പനിക്കോ അതില്‍ നിയന്ത്രണമില്ലെന്നും ഫൈനോടെക്‌സ് പറയുന്നു.

ജൂണിലവസാനിച്ച പാദത്തിലെ കണക്കനുസരിച്ച് 21,42,534 ഓഹരികളാണ് കമ്പനിയില്‍ പ്രമുഖ നിക്ഷേപകനായി ആശിഷ് കച്ചോലിയയ്ക്കുള്ളത്. 1.84 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇത്. നിലവില്‍ 2,558 കോടി രൂപയാണ് ഓഹരി വിപണി മൂല്യം. 52 ആഴ്ചയിലെ താഴ്ച 93.10 രൂപ.

സെപ്തംബര്‍ 13 ന് രേഖപ്പെടുത്തിയ 409 രൂപയാണ് ആജീവനാന്ത ഉയര്‍ച്ച.

തുണിത്തരങ്ങള്‍, നിര്‍മ്മാണം, ജല ശുദ്ധീകരണം, വളം, ലെതര്‍, പെയന്റ് എന്നിവയിലുപയോഗിക്കുന്ന കെമിക്കലുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്. പ്രീട്രീറ്റ്‌മെന്റ് പ്രൊസസ്, ഡൈയിംഗ് പ്രൊസസ്, പ്രിന്റിംഗ് പ്രൊസസ്, തുണിത്തരങ്ങള്‍ക്കാവശ്യമായ ഫിനിഷിംഗ് പ്രൊസസ് എന്നിവയ്ക്കാവശ്യമായ മുഴുവന്‍ അസംസ്‌കൃത കെമിക്കലുകളും നിര്‍മ്മിക്കുന്നു. ലോകമെമ്പാടും ഉപഭോക്താക്കളുണ്ട്.

X
Top