മുംബൈ: പ്രമുഖ നിക്ഷേപകനായ ആശിഷ് കച്ചോലിയ പുതിയതായി പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തിയ ഓഹരിയാണ് ലിഖിത ഇന്‍ഫ്രാസ്ട്രക്ച്വറിന്റേത്. ബുധനാഴ്ച പുറത്തുവിട്ട ബള്‍ക്ക് ഡീല്‍ പ്രകാരം കമ്പനിയുടെ 397000 ഓഹരികളാണ് കച്ചോലിയ വാങ്ങിയത്.മൊത്തം 2.01 ശതമാനം പങ്കാളിത്തം.
ഇതോടെ സ്‌റ്റോക്ക് വെള്ളിയാഴ്ച 15.1 ശതമാനം ഉയര്‍ന്ന് 268.50 രൂപയിലെത്തി. വ്യാഴാഴ്ച 5 ശതമാനത്തിന്റെ നേട്ടമുണ്ടാക്കാനും സാധിച്ചിരുന്നു. ആശിഷ് കച്ചോലിയ നിലവില്‍ 42 ഓഹരികളിലായി 1911.5 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.
804.48 കോടി വിപണി മൂല്യമുള്ള ലിഖിത, നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ക്യാപ്പ് കമ്പനിയാണ്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിലാണ് പ്രധാനമായും ഏര്‍പ്പെടുന്നത്. ഇന്ത്യയിലെ പ്രമുഖ പൈപ്പ്ലൈന്‍ സ്ഥാപന കമ്പനികളിലൊന്നാണ് ലിഖിത.
2020 സെപ്തംബറില്‍ ലിസ്റ്റ് ചെയ്ത കമ്പനി ഓഹരി ഇതുവരെ 250 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.