ന്യൂഡല്‍ഹി: താഴ്ച വരിച്ചിട്ടും പ്രമുഖ നിക്ഷേപകന്‍ ആശിഷ് കച്ചോലിയ തന്റെ പോര്‍ട്ട്‌ഫോളിയോയില്‍ നിലനിര്‍ത്തുന്ന ഓഹരിയാണ് ഫിന്യോടെക്‌സ് കെമിക്കല്‍സിന്റേത്. ഡിസംബര്‍ പാദ ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണ്‍ പ്രകാരം കമ്പനിയുടെ 29,24,072 എണ്ണം അഥവാ 2.64 ശതമാനം ഓഹരികള്‍ കച്ചോലിയയുടെ പക്കലുണ്ട്. അതേസമയം ഇതേ കാലയളവില്‍ ഓഹരി 40 ശതമാനം ഇടിവ് നേരിട്ടു.
മാര്‍ച്ചിലവസാനിച്ച പാദത്തില്‍ 1.84 ശതമാനം പങ്കാളിത്തമായിരുന്നു കച്ചോലിയയുടേത്. പിന്നീടത് 1.93 ശതമാനവും 2.64 ശതമാനവുമായി. കഴിഞ്ഞപാദത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ ഓഹരിയുടെ ഉയര്‍ച്ച 88 ശതമാനമാണ്.
5 വര്‍ഷത്തില്‍ 183 ശതമാനം വളര്‍ച്ചയും കൈവരിച്ചു. 450 സ്‌പെഷ്യാലിറ്റി കെമിക്കലുകളാണ് ഫിന്യോടെക്‌സ് നിര്‍മ്മിക്കുന്നത്. ടെക്‌സ്റ്റൈല്‍ മേഖലയാണ് പ്രധാന ഉപയോക്താക്കള്‍.
നിര്‍മ്മാണ, ജലശുദ്ധീകരണ അഗ്രോകെമിക്കലുകള്‍ കമ്പനികളും ഉത്പന്നങ്ങള്‍ വാങ്ങുന്നു.