ന്യൂഡല്‍ഹി: പ്രമുഖ നിക്ഷേപകനായ ആശിഷ് കച്ചോലിയ, ഡിലിങ്ക് ഇന്ത്യ ഓഹരികള്‍ ബള്‍ക്ക് ഇടപാടിലൂടെ വിറ്റഴിച്ചു. ബള്‍ക്ക് ഡീല്‍ ഡാറ്റ അനുസരിച്ച്, കച്ചോലിയ കമ്പനിയിലെ 1.94 ലക്ഷം ഓഹരികള്‍ അല്ലെങ്കില്‍ 0.54 ശതമാനം ഓഹരികളാണ് വിറ്റഴിച്ചത്. മാര്‍ച്ച് പാദത്തിലെ കണക്കനുസരിച്ച്, നിക്ഷേപകന് കമ്പനിയില്‍ ഏകദേശം 2.11% ഓഹരി ഉണ്ടായിരുന്നു.
്.ദലാല്‍ സ്ട്രീറ്റിലെ ബിഗ് വെയ്ല്‍ എന്നറിയപ്പെടുന്ന ആശിഷ് കച്ചോലിയയുടെ കൈവശം 2,036 കോടിയിലധികം ആസ്തിയുള്ള 42 ഓഹരികളാണുള്ളത്. ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, ഇന്‍ഫ്രാ, മാനുഫാക്ചറിംഗ് സ്റ്റോക്കുകള്‍ ഉള്‍പ്പടുന്നതാണ് പോര്‍ട്ട്‌ഫോളിയോ. വൈഭവ് ഗ്ലോബല്, അരവിന്ദ് ഫാഷന്‌സ്, സ്റ്റോവര് ക്രാഫ്റ്റ്, ഗ്രാവിറ്റ ഇന്ത്യ തുടങ്ങിയവയാണ് നിക്ഷേപമുള്ള പ്രധാന ഓഹരികള്‍.
മാര്‍ച്ച് പാദത്തില്‍, കച്ചോലിയ ആദിത്യ വിഷന്‍, ഇന്‍ഫ്‌ളേം അപ്ലയന്‍സസ്, വിര്‍ട്ടോസോ ഒപ്‌റ്റോ ഇലക്ട്രോണിക്‌സ്, വീനസ് പൈപ്പ്‌സ് എന്നിവ തന്റെ പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ക്കുകയും ഫാസ് ത്രീ, ഗാര്‍വെയര്‍ ഹൈടെക് എന്നീ ഓഹരികള്‍ കൂടുതല്‍ സമാഹരിക്കുകയും ചെയ്തു.