ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

1 ലക്ഷം 2 വര്‍ഷത്തില്‍ 53 ലക്ഷം രൂപയാക്കിയ ആശിഷ് കച്ചോലിയ ഓഹരി

മുംബൈ: കോവിഡാനന്തരം നിരവധി മള്‍ട്ടിബാറുകളാണ് വിപണിയില്‍ സൃഷ്ടിക്കപ്പെട്ടത്. പ്രമുഖ നിക്ഷേപകന്‍ ആശിഷ് കച്ചോലിയയ്ക്ക് നിക്ഷേപമുള്ള എക്‌സ്‌പ്രോ ഇന്ത്യ അതിലുള്‍പ്പെടുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 5200 ശതമാനം വളര്‍ന്ന ഓഹരിയാണിത്.

15 രൂപയില്‍ നിന്നും 795 രൂപയിലേയ്ക്കാണ് ഈ കാലയളവില്‍ ഓഹരി കുതിച്ചത്.

ഓഹരി വില ചരിത്രം
കഴിഞ്ഞ ആറുമാസത്തില്‍ 13 ശതമാനമാണ് വളര്‍ന്ന ഓഹരിയാണ് എക്‌സ്‌പ്രോ ഇന്ത്യയുടേത്. 2022 ല്‍ 30 ശതമാനവും കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 340 ശതമാനവും രണ്ട് വര്‍ഷത്തില്‍ 5200 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി.

നിക്ഷേപത്തിന്റെ സാധ്യതകള്‍
ആറ് മാസമുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 1.13 ലക്ഷം രൂപയായി മാറുമായിരുന്നു. 2022 ലായിരുന്നു നിക്ഷേപമെങ്കില്‍ 1 ലക്ഷം 1.30 ലക്ഷമായും ഒരു വര്‍ഷം മുന്‍പായിരുന്നു നിക്ഷേപമെങ്കില്‍ 1 ലക്ഷം 4.40 ലക്ഷമായും മാറിയിരിക്കും. രണ്ട് വര്‍ഷം മുന്‍പാണ് നിക്ഷേപമെങ്കില്‍ 1 ലക്ഷം 53 ലക്ഷമായും വളരും.

ആശിഷ് കച്ചോലിയയുടെ ഓഹരി പങ്കാളിത്തം
ജൂണിലവസാനിച്ച പാദത്തിലെ ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണ്‍ പ്രകാരം കച്ചോലിയയുടെ പക്കല്‍ കമ്പനിയുടെ 4,59,366 എണ്ണം അഥവാ 3.89 ശതമാനം ഓഹരികളാണുള്ളത്.

X
Top