ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

മുന്‍ഗണന ഓഹരി: 52 ആഴ്ച ഉയരം രേഖപ്പെടുത്തി ആശിഷ് കച്ചോലിയ പോര്‍ട്ട്ഫോളിയോ ഓഹരി

ന്യൂഡല്‍ഹി: മുന്‍ഗണനാ ഓഹരികള്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ബാലു ഫോര്‍ജ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ ബുധനാഴ്ച 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. എക്സ്ചേഞ്ച് ഫയലിംഗ് വഴിയാണ് ബോര്‍ഡ് തീരുമാനം കമ്പനി അറിയിച്ചത്. പ്രൊമോട്ടര്‍മാരും പ്രൊമോട്ടര്‍ ഗ്രൂപ്പും ഒഴികെയുള്ള വ്യക്തികള്‍ക്ക് 1,37,27,000 മുന്‍ഗണന ഓഹരികള്‍ 115.45 രൂപ വിലയ്ക്ക് ഇഷ്യു ചെയ്യാന്‍ ബോര്‍ഡ് അനുമതി നല്‍കുകയായിരുന്നു.

പ്രമുഖ നിക്ഷേപകന്‍ ആശിഷ് കച്ചോലിയ മുന്‍ഗണനാ ഇഷ്യു വഴി കമ്പനിയിലെ 21,65,500 ഇക്വിറ്റി ഓഹരികള്‍ അഥവാ 2.16 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. പ്രമോട്ടര്‍ ഗ്രൂപ്പിന് 115.45 രൂപ വീതം മുന്‍ഗണന അടിസ്ഥാനത്തില്‍ 30,00,014 പൂര്‍ണ്ണ കണ്‍വേര്‍ട്ടബിള്‍ വാറന്റുകളും നല്‍കും.

ഈ വാറന്റുകള്‍ ഇക്വിറ്റി ഷെയറുകളായി പരിവര്‍ത്തനം ചെയ്യാം.രണ്ട് തീരുമാനങ്ങളും ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമാണ്. തുടര്‍ന്ന് 7 ശതമാനം ഉയര്‍ന്ന് സ്‌റ്റോക്ക് 52 ആഴ്ച ഉയരമായ 168.90 രൂപയില്‍ എത്തുകയായിരുന്നു.

പിന്നീട് 11 ശതമാനം താഴ്ന്ന് 151 രൂപയില്‍ ക്ലോസ് ചെയ്തു. ഓഗസ്റ്റ് 2022 ലെ 52 ആഴ്ച താഴ്ചയില്‍ നിന്നും ഓഹരി 225 ശതമാനമാണ് ഉയര്‍ന്നത്.

X
Top