
ന്യൂഡല്‍ഹി: പ്രമുഖ നിക്ഷേപകന്‍ ആശിഷ് കച്ചോലിയയ്ക്ക് നിക്ഷേപമുള്ള വിഷ്ണു കെമിക്കല്‍സ് ഓഹരി വ്യാഴാഴ്ച 52 ആഴ്ചയിലെ ഉയരമായ 1920 രൂപ രേഖപ്പെടുത്തി. 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലാണ് ഓഹരിയുള്ളത്. ഇതോടെ തുടര്‍ച്ചയായ 3 സെഷനുകളില്‍ ഓഹരി അപ്പര്‍ സര്‍ക്യൂട്ടിലെത്തി.
2022 ജൂണിലവസാനിച്ച പാദത്തില്‍ വില്‍പന വരുമാനം 82.4 ശതമാനവും അറ്റാദായം 194 ശതമാനവും ഉയര്‍ത്താന്‍ കമ്പനിയ്ക്കായിരുന്നു. വില്‍പന വരുമാനം, അറ്റാദായം എന്നിവ യഥാക്രമം 358.34 കോടി രൂപയും 34.06 കോടി രൂപയുമാക്കി. കഴിഞ്ഞ ഒരു മാസത്തില്‍ 29 ശതമാനം ഉയര്‍ച്ചയാണ് ഓഹരി കൈവരിച്ചത്.
2022 ല്‍ 120 ശതമാനവും രണ്ട് വര്‍ഷത്തില്‍ 992 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി. അതുകൊണ്ടുതന്നെ, രണ്ട് വര്‍ഷം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 10.92 ലക്ഷം രൂപയായി മാറുമായിരുന്നു. ആശിഷ് കച്ചോലിയ കമ്പനിയുടെ 3.4 ശതമാനം അഥവാ 4,03,522 ഓഹരികള്‍ കൈയ്യാളുന്നു.
76.3 കോടി രൂപയുടെ നിക്ഷേപമാണിത്. 1989 ല്‍ സ്ഥാപിതമായ വിഷ്ണു കെമിക്കല്‍സ് ക്രോമിയം കെമിക്കലുകളും ബാരിയം കോമ്പൗണ്ടുകളും നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന കമ്പനിയാണ്. ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയ്ക്ക് ലോകമെമ്പാടും സാന്നിധ്യമുണ്ട്.
57 രാജ്യങ്ങളിലായി 12 ഇന്‍ഡസ്ട്രികള്‍ കമ്പനി നടത്തുന്നു. കയറ്റുമതിയിലൂടെയും കമ്പനി വരുമാനം സൃഷ്ടിക്കുന്നു.