ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 2000 ശതമാനം ഉയര്‍ന്ന ഓഹരിയാണ് ആശിഷ് കച്ചോലിയ്ക്ക് നിക്ഷേപമുള്ള ഫിനോടെക്‌സ് കെമിക്കല്‍സ്. 15 രൂപയില്‍ നിന്നും 316 രൂപയിലേയ്ക്കായിരുന്നു ഉയര്‍ച്ച.
ഓഹരി വില ചരിത്രം
കഴിഞ്ഞ ഒരുമാസമായി വില്‍പനസമ്മര്‍ദ്ദം നേരിടുകയാണ് സ്റ്റോക്ക്. 10 ശതമാനമാണ് താഴ്ച. എന്നാല്‍ 6 മാസത്തില്‍ 75 ശതമാനം ഉയര്‍ന്നു. ഒരു വര്‍ഷത്തെ നേട്ടം 200 ശതമാനം.
മൂന്നുവര്‍ഷത്തില്‍ 2000 ശതമാനം ഉയര്‍ച്ച കൈവരിക്കാനായി.
നിക്ഷേപത്തിലെ വര്‍ധന
6 മാസം മുന്‍പ് സ്റ്റോക്കില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 1.75 ലക്ഷം രൂപയായി മാറിയിരിക്കും. 2022 ന്റെ തുടക്കത്തിലാണ് നിക്ഷേപമെങ്കില്‍ ഒരു ലക്ഷം 2.30 ലക്ഷമായും ഒരു വര്‍ഷം മുന്‍പാണ് നിക്ഷേപമെങ്കില്‍ ഒരു ലക്ഷം 3 ലക്ഷമായും മാറും. 3 വര്‍ഷം മുന്‍പ് ഒരു ലക്ഷം രൂപ നിക്ഷേപിച്ച വ്യക്തിയ്ക്ക് ലഭ്യമാവുക 21 ലക്ഷം രൂപയാണ്.
ആശിഷ് കച്ചോലിയ ഓഹരി പങ്കാളിത്തം
സെപ്തംബര്‍ പാദ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ പ്രകാരം കമ്പനിയുടെ 2.64 ശതമാനം ഓഹരികള്‍ കച്ചോലിയ കൈവശം വയ്ക്കുന്നു. 29,24,072 എണ്ണം ഓഹരികളാണിത്.