ന്യൂഡല്‍ഹി:ബുനനാഴ്ച 11 മാസ ഉയരം കുറിച്ച ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോ ഓഹരിയാണ് ലാ ഒപാല ആര്‍ജി. 7 ശതമാനം ഉയര്‍ന്ന് 409 രൂപയിലേയ്ക്ക് സ്റ്റോക്ക് കുതിക്കുകയായിരുന്നു. 456.5 രൂപയാണ് 52 ആഴ്ച ഉയരം.
കച്ചോലിയയുടെ പങ്കാളിത്തം
സെപ്തംബറിലവസാനിച്ച പാദത്തില്‍ ആശിഷ് കച്ചോലിയ കമ്പനിയുടെ 2 ലക്ഷം ഓഹരികള്‍ വാങ്ങി. 0.2 ശതമാനം ഓഹരി പങ്കാളിത്തമാണിത്. ഇതോടെ കമ്പനിയിലെ മൊത്തം പങ്കാളിത്തം 1.59 ശതമാനമായി ഉയര്‍ന്നു.
നിലവില്‍ 17,67,433 ഓഹരികളാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്.
മള്‍ട്ടിബാഗര്‍ നേട്ടം
കഴിഞ്ഞ 3 വര്‍ഷത്തില്‍ 188 ശതമാനമാണ് ഓഹരി ഉയര്‍ന്നത്. നവംബര്‍ 2019 ല്‍ ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 3 ലക്ഷം രൂപയായി മാറിയിരിക്കും. 6 മാസത്തില്‍ 53 ശതമാനത്തിന്റെ നേട്ടമുണ്ടാക്കിയ സ്റ്റോക്ക് ഒരു വര്‍ഷത്തില്‍ 22 ശതമാനവും വളര്‍ന്നു.
ബ്രോക്കറേജ് റേറ്റിംഗ്
നിര്‍മല്‍ ബാങ് 500 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. 22 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. വരുമാനം/ഇബിറ്റി/നികുതി കഴിച്ചുള്ള ലാഭം എന്നിവ 2022-25 സാമ്പത്തിവര്‍ഷത്തില്‍ 26/26/27 ശതമാനം സിഎജിആറില്‍ വളരുമെന്ന് അനലിസ്റ്റുകള്‍ പറയുന്നു.
1988 ല്‍ സ്ഥാപിതമായ ലാ ഒപാല ആര്‍ജി പ്രമുഖ ഗ്ലാസ് ടേബിള്‍വെയര്‍ നിര്‍മ്മാതാക്കളാണ്. ഇന്ത്യയുള്‍പ്പടെയുള്ള 30 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.