ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

52 ആഴ്ച ഉയരം കുറിച്ച് ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോ ഓഹരി

മുംബൈ: ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോ ഓഹരിയായ ഫൈനോടെക്‌സ് വ്യാഴാഴ്ച 52 ആഴ്ചയിലെ ഉയരമായ 238 രൂപ രേഖപ്പെടുത്തി. 11 ശതമാനമാണ് ഓഹരി കൈവരിച്ച ഉയര്‍ച്ച. ഇതാദ്യമല്ല, ഈ കച്ചോലിയ പോര്‍ട്ട്‌ഫോളിയോ ഓഹരി നിക്ഷേപകര്‍ക്ക് നേട്ടം സമ്മാനിക്കുന്നത്.

കഴിഞ്ഞ ഒരുമാസത്തില്‍ 21 ശതമാനമാണ് ഓഹരി വളര്‍ന്നത്. അതായത് 193 രൂപയില്‍ നിന്നും 229.75 രൂപയിലെത്താന്‍ സ്റ്റോക്കിനായി. കഴിഞ്ഞ ആറ് മാസത്തില്‍ 35 ശതമാനവും ഒരു വര്‍ഷത്തില്‍ 105 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടവും കൈവരിക്കാന്‍ ഫൈനോടെക്‌സിനായി.

5 വര്‍ഷത്തിനിടയില്‍ 700 ശതമാനം ഉയര്‍ച്ചയാണ് ഓഹരി കുറിച്ചത്. 30 രൂപയില്‍ നിന്നും 230 രൂപയിലേക്കായിരുന്നു വളര്‍ച്ച. ജൂണിലവസാനിച്ച പാദത്തിലെ കണക്കനുസരിച്ച് 21,42,534 ഓഹരികളാണ് കമ്പനിയില്‍ കച്ചോലിയയ്ക്കുള്ളത്.

1.84 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇത്. നിലവില്‍ 2,558 കോടി രൂപയാണ് ഓഹരി വിപണി മൂല്യം. 52 ആഴ്ചയിലെ താഴ്ച 93.10 രൂപ.

X
Top