ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഫാന്റസി സ്‌പോര്‍ട്‌സ് ആപ്പ് പുറത്തിറക്കി അഷ്‌നീര്‍ ഗ്രോവറിന്റെ തേര്‍ഡ് യൂണികോണ്‍

ന്യൂഡല്‍ഹി: ക്രിക്ക്‌പേ എന്ന പേരില്‍ കേന്ദ്രീകൃത ഫാന്റസി സ്‌പോര്‍ട്‌സ് ആപ്പ് പുറത്തിറക്കിയിരിക്കയാണ് ഭാരത് പേ സഹസ്ഥാപകന്‍ അഷ്‌നീര്‍ ഗ്രോവറിന്റെയും സംരഭം തേര്‍ഡ് യൂണികോണ്‍. ഡ്രീം11, മൊബൈല്‍ പ്രീമിയര്‍ ലീഗ് (എംപിഎല്‍), ഗെയിംസ് മൈ 11 സര്‍ക്കിള്‍ തുടങ്ങിയവയാണ് ക്രിക്ക്‌പേയുടെ എതിരാളികള്‍.

അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടൂര്‍ണമെന്റിന് മുന്നോടിയായാണ് ലോഞ്ച്. 18 വയസ്സിന് മുകളിലുള്ള വരെ ഒരു വെര്‍ച്വല്‍ ക്രിക്കറ്റ് ടീം സൃഷ്ടിക്കാന്‍ ക്രിക്ക്‌പേ അനുവദിക്കുന്നു. പണമടച്ചുള്ള വെര്‍ച്വല്‍ ഗെയിമീലുടെ ക്യാഷ് പ്രൈസ് നേടിയെടുക്കാം.

സുഹൃത്തുക്കളുമായി കളിക്കുന്നതിന് സ്വകാര്യ ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനും കഴിയും. മത്സരത്തിന് ലഭിക്കുന്ന മൊത്തം ഫണ്ടിന്റെ 10 ശതമാനമാണ് പ്ലാറ്റ്ഫോം ഫീസായി ആപ്പ് ഈടാക്കുക.

2018-ല്‍ അഷ്‌നീര്‍ ഗ്രോവറും ശാശ്വത് നക്രാനിയും ചേര്‍ന്നാണ് ഭാരത്‌പേ സ്ഥാപിച്ചത്. എന്നിരുന്നാലും, ക്രമക്കേടുകളെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഇരുവരും ബോര്‍ഡില്‍ നിന്ന് പുറത്തായി. കമ്പനി ഫണ്ട് ദുരുപയോഗം ആരോപിച്ച് ആദ്യം മാധുരി ജെയിന്‍ ഗ്രോവറാണ് പിരിച്ചുവിടപ്പെട്ടത്.

തുടര്‍ന്ന് ഗ്രോവര്‍ സ്വമേധയാ രാജി സമര്‍പ്പിച്ചു. വ്യാജ വ്യാപാരികളെ സൃഷ്ടിച്ച് ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണം പിന്നീട് ഗ്രോവര്‍ക്കെതിരെയുണ്ടായി. സഹസ്ഥാപകന്‍ പദവി അദ്ദേഹത്തില്‍ നിന്നും എടുത്തുമാറ്റപ്പെടുകയും ചെയ്തു.

ഗ്രോവറും ഭാര്യയും ‘കമ്പനി ചെലവ് അക്കൗണ്ടുകള്‍’ ദുരുപയോഗം ചെയ്ത് സമ്പന്നരായെന്നും ആഢംബര ജീവിതത്തിന് പണം കണ്ടെത്തിയെന്നും കമ്പനി കുറ്റപ്പെടുത്തുന്നു. ക്യുആര്‍ കോഡുകളിലൂടെ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താന്‍ ഷോപ്പുടമകളെ അനുവദിക്കുന്ന ഫിന്‍ടെക് യൂണികോണാണ് ഭാരത് പേ.

X
Top