ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

പ്രതീക്ഷകളെ മറികടന്ന പ്രകടനം;അശോക് ലെയ്‌ലാന്‍ഡ് ഓഹരികള്‍ നേട്ടത്തില്‍

മുംബൈ: ബ്രോക്കറേജ് സ്ഥാപനം ജെഫറീസിന്റെ കണക്കുകൂട്ടലുകള്‍ മറികടന്ന ജൂണ്‍പാദ വില്‍പന അശോക് ലെയ്‌ലാന്റ് ഓഹരികളെ ഉയര്‍ത്തി.ഒരു ശതമാനം നേട്ടത്തിലാണ്‌ സ്‌റ്റോക്ക് വ്യാപാരത്തിലുള്ളത്. കയറ്റുമതിയും ആഭ്യന്തര വില്‍പനയും ഉയര്‍ന്നതോടെ വാഹന നിര്‍മ്മാതാക്കളായ കമ്പനിയുടെ മൊത്തം വില്‍പന ഉയരുകയായിരുന്നു.

ജൂണിലവസാനിച്ച പാദത്തില്‍ 15,221 യൂണിറ്റുകളാണ് കമ്പനി വില്‍പന നടത്തിയത്. ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് 15,000 യൂണിറ്റുകള്‍ കണക്കുകൂട്ടിയ സ്ഥാനത്താണിത്. ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ (എല്‍സിവി) വില്‍പ്പന 2 ശതമാനം വളര്‍ന്ന് 5,259 യൂണിറ്റായപ്പോള്‍ ഇടത്തരം, ഹെവി കൊമേഴ്‌സ്യല്‍ വാഹന വിഭാഗം (എം & എച്ച്‌സിവി) 9,962 യൂണിറ്റുകള്‍ വില്‍പന നടത്തി.

6 ശതമാനം വളര്‍ച്ച.നാലാംപാദ അറ്റാദായത്തില്‍ കമ്പനി 17 ശതമാനം കുറവ് വരുത്തിയിരുന്നു.751.41 കോടി രൂപയാണ് കമ്പനി മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മൊത്തം വരുമാനം അതേസമയം 33 ശതമാനം നേട്ടത്തില്‍ 11626 കോടി രൂപയായി.

X
Top