രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

52 ആഴ്ച ഉയരം കൈവരിച്ച് അശോക് ലെയ്‌ലാന്റ് ഓഹരി, വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി ജെഫറീസ്

മുംബൈ: വിപണി ഇടിവ് നേരിടുമ്പോഴും 52 ആഴ്ച ഉയരമായ 170.15 രൂപ രേഖപ്പെടുത്തിയിരിക്കയാണ് അശോക് ലെയ്‌ലാന്റ് ഓഹരി. വളര്‍ച്ച പ്രതീക്ഷയാണ് ഓഹരിയെ ഉയര്‍ത്തുന്നത്. ഇടത്തരം, ഹെവി കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ (എംഎച്ച്‌സിവി) വിഭാഗത്തില്‍ 35 ശതമാനം വിപണി വിഹിതം, ലൈറ്റ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ (എല്‍സിവി) വിഭാഗത്തില്‍ 25 ശതമാനം വിപണി വിഹിതം എന്നിങ്ങനെ ലക്ഷ്യം അവതരിപ്പിക്കാന്‍ ജൂണ്‍ 15 ന് നടന്ന നിക്ഷേപക ദിന പരിപാടിയില്‍, കമ്പനി തയ്യാറായിരുന്നു.

2023 സാമ്പത്തിക വര്‍ഷത്തില്‍ 8.1 ശതമാനം രേഖപ്പെടുത്തിയ എബിറ്റ മാര്‍ജിന്‍ വര്‍ധിപ്പിക്കുമെന്നും കമ്പനി പറഞ്ഞു. ഇതിനുപുറമെ, കയറ്റുമതി, പ്രതിരോധ കാല്‍പ്പാടുകള്‍ വിപുലീകരിക്കാനും ഇലക്ട്രിക് വാഹനങ്ങളും (ഇവി) ഇതര പവര്‍ട്രെയിനുകളും നിര്‍മ്മിക്കാനും പദ്ധതിയിടുന്നു.കമ്പനിയുടെ വിപുലമായ വളര്‍ച്ചാ പദ്ധതികള്‍ക്ക് ആഗോള ഗവേഷണ, ബ്രോക്കിംഗ് സ്ഥാപനം ജെഫറീസില്‍ നിന്ന് പ്രശംസ ലഭിച്ചു.

ട്രക്കുകളുടെ ശക്തമായ ഡിമാന്‍ഡ്, മാര്‍ജിന്‍ മെച്ചപ്പെടുത്തല്‍, വിപണി ഓഹരി വീണ്ടെടുക്കല്‍ എന്നിവ പ്രധാന ഉത്തേജകങ്ങളായി ബ്രോക്കറേജ് സ്ഥാപനം കാണുന്നു.വാങ്ങല്‍ നിര്‍ദ്ദേശമാണ് ജെഫറീസ് ഓഹരിയ്ക്ക് നല്‍കുന്നത്. ലക്ഷ്യവില 195 രൂപ.

2.16 ശതമാനം ഉയര്‍ന്ന് 167.95 രൂപയിലായിരുന്നു തിങ്കളാഴ്ച കമ്പനി ഓഹരിയുടെ ക്ലോസിംഗ്.

X
Top