
മുംബൈ: ഹിന്ദുജ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അശോക് ലെയ്‌ലാൻഡ് ട്രാക്ടർ, ടിപ്പർ സെഗ്‌മെന്റുകൾക്കായി പ്രീമിയം എൻ കാബിൻ സജ്ജീകരിച്ച എവിടിആർ ശ്രേണിയിൽ H6 4V എഞ്ചിൻ പുറത്തിറക്കിയതായി കമ്പനി വ്യാഴാഴ്ച അറിയിച്ചു.
ഉയർന്ന പവർ ഡെലിവറിയും മികച്ച ഇന്ധനക്ഷമതയും ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് എച്ച് സീരീസ് എഞ്ചിനുള്ള പുതിയ ട്രക്കുകൾ അനുയോജ്യമാണെന്ന് അശോക് ലെയ്‌ലാൻഡ് പറഞ്ഞു.
എവിടിആർ പ്ലാറ്റ്‌ഫോമിന്റെ മോഡുലാരിറ്റി ഉൽപ്പന്ന നിര സമയം ഗണ്യമായി കുറയ്ക്കുന്നതായും, അതുവഴി തങ്ങളുടെ ഉപഭോക്താക്കളുടെ അതുല്യമായ ഗതാഗത ആവശ്യകതകൾ നിറവേറ്റുന്ന ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ തങ്ങളെ പ്രാപ്തരാക്കുന്നതായും അശോക് ലെയ്‌ലാൻഡ്, മീഡിയം & ഹെവി കൊമേഴ്‌സ്യൽ വെഹിക്കിൾസ് മേധാവിയായ സഞ്ജീവ് കുമാർ പറഞ്ഞു.
കൂടാതെ പ്രീമിയം N ക്യാബിനോടുകൂടിയ എവിടിആർ ട്രക്കുകളിലെ H6 4V എഞ്ചിന്റെ ഈ സംയോജനം തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച മൊത്തം പ്രവർത്തനച്ചെലവ് നേട്ടം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.