രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ആദ്യ ഹൈഡ്രജൻ ട്രക്ക് പുറത്തിറക്കാൻ ഒരുങ്ങി അശോക് ലെയ്‍ലാൻഡ്

ന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രക്ക് പുറത്തിറക്കാൻ ഒരുങ്ങി അശോക് ലെയ്‍ലാൻഡ്. രണ്ടു വർഷത്തിനുള്ളിൽ ട്രക്ക് പുറത്തിറക്കും.

ഹിന്ദുജ ഗ്രൂപ്പിൻ്റെ മുൻനിര കമ്പനിയായ അശോക് ലെയ്‌ലാൻഡ് 18-24 മാസങ്ങൾക്കുള്ളിൽ ആദ്യ ഹെവി ഹൈഡ്രജൻ ട്രക്ക് പുറത്തിറക്കാൻ പദ്ധതിയിടുന്നതായി ചീഫ് ടെക്‌നോളജി ഓഫീസർ ഡോ എൻ ശരവണൻ ആണ് വെളിപ്പെടുത്തിയത്.

അശോക് ലെയ്‌ലാൻഡിൻ്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഷേനു അഗർവാളും ഹൈഡ്രജൻ ട്രക്കുകളുടെ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു.

റിലയൻസ് ഇൻഡസ്ട്രീസും അശോക് ലെയ്‌ലാൻഡും ചേർന്ന് കഴിഞ്ഞ വർഷം ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ എഞ്ചിൻ ഹെവി ഡ്യൂട്ടി ട്രക്ക് അവതരിപ്പിച്ചിരുന്നു.

ചെന്നൈ-ബെംഗളൂരു, ചെന്നൈ-വിജയവാഡ റൂട്ടുകളിൽ സർവീസ് നടത്തുന്ന 150 കോടി രൂപ വിലമതിക്കുന്ന 180 ഇലക്ട്രിക് ട്രക്കുകൾ വിതരണം ചെയ്യുന്നതിനുള്ള കരാർ നേടിയ ശേഷം അശോക് ലെയ്‌ലാൻഡ് തിങ്കളാഴ്ച ബില്യൺ ഇലക്ട്രിക് മൊബിലിറ്റിക്ക് ഇലക്ട്രിക് ട്രക്കുകൾ വിതരണം ചെയ്യാൻ തുടങ്ങി.

ഇലക്ട്രിക് ട്രക്കുകളും മറ്റ് ട്രക്കുകളും നിർമ്മിക്കുന്നതിനായി കമ്പനിയുടെ ഹൊസൂരിലെ ഫാക്ടറിയിൽ സൗകര്യമുണ്ട്. ഇവിടുത്തെ പ്ലാൻ്റിൽ പ്രതിവർഷം 5,000 യൂണിറ്റ് വാഹനങ്ങൾ നിർമിക്കാൻ ആകും.

അടുത്ത സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തോടെ ലഖ്‌നൗവിലെ പ്ലാൻ്റും പ്രവർത്തനക്ഷമമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ബില്യൺ ഇലക്ട്രിക് മൊബിലിറ്റി കമ്പനിക്ക് ഇലക്ട്രിക് ട്രക്കുകൾ വിതരണം ചെയ്യുന്നതിന് ഇന്ത്യയിലെ ഏറ്റവും വലിയ ഓർഡർ ആണ് കമ്പനി നേടിയത്.

ബോസ് ഇലക്ട്രിക് ട്രക്കും 45 എവിടിആർ 55ടി ഇലക്ട്രിക് ട്രാക്ടറുകളും ഉൾപ്പെടെ 180 ഇലക്ട്രിക് വാഹനങ്ങൾ ആണ് വിതരണം ചെയ്യുന്നത്.

X
Top