സിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറുംധനകാര്യ കമ്മിഷൻ: നികുതിവരുമാനത്തിന്റെ പകുതി ചോദിച്ച് കേരളംറയില്‍വേ സ്വകാര്യവത്കരണം അജണ്ടയിലില്ലെന്ന് അശ്വിനി വൈഷ്ണവ്‘വളർച്ച കുറഞ്ഞതിന്റെ കാരണം പലിശ മാത്രമല്ല’; കേന്ദ്രത്തിന് പരോക്ഷ മറുപടിയുമായി ശക്തികാന്ത ദാസ്അടുത്ത വര്‍ഷം വിലക്കയറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

റയില്‍വേ സ്വകാര്യവത്കരണം അജണ്ടയിലില്ലെന്ന് അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി: റയില്‍വേ സ്വകാര്യവത്കരണം സർക്കാരിന്റെ അജണ്ടയിലില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുകയാണ്. ഇത്തരം നുണകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ലോക്സഭയില്‍ ആവശ്യപ്പെട്ടു.

റെയില്‍വേ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്ന വേളയിലാണ് റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്ന നിലപാട് അശ്വിനി വൈഷ്ണവ് ആവർത്തിച്ചത്.

പ്രതിഷേധങ്ങള്‍ക്കിടയിലും പാർലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ലോക്സഭ റെയില്‍വേ (ഭേദഗതി) ബില്‍ പാസാക്കി.

റെയില്‍വേ ബോർഡിന് നിയമപരമായ അധികാരം ഉറപ്പുവരുത്തുന്നതും റെയില്‍വേ സോണുകള്‍ക്ക് കൂടുതല്‍ സ്വയംഭരണാധികാരം നല്‍കുന്നതുമാണ് റെയില്‍വേ ഭേദഗതി ബില്‍. 1905-ലെ ഇന്ത്യൻ റെയില്‍വേ ബോർഡ് നിയമപ്രകാരമാണ് റെയില്‍വേ ബോർഡുണ്ടാക്കിയത്.

ഈ നിയമം റദ്ദാക്കി അതിനെ 1989-ലെ ഇന്ത്യൻ റെയില്‍വേ നിയമത്തില്‍ ലയിപ്പിക്കുന്നതിനാണ് പുതിയ ഭേദഗതി ബില്‍. ഇത് നിലവില്‍വരുന്നതോടെ റെയില്‍വേ സംബന്ധമായ കാര്യങ്ങള്‍ക്ക് രണ്ടുനിയമങ്ങള്‍ പരിശോധിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.

റെയില്‍വേ ബോർഡുകൂടി 89-ലെ റെയില്‍വേ നിയമത്തിന്റെ ഭാഗമാകുന്നതോടെ ബോർഡ് ചെയർമാന്റെയും അംഗങ്ങളുടെയും നിയമനം, യോഗ്യത, സർവീസ് കാലാവധി, മാനദണ്ഡങ്ങള്‍ മുതലായവ നിശ്ചയിക്കുന്നത് കേന്ദ്രസർക്കാരിന്റെ ചുമതലയായിരിക്കും.

റെയില്‍വേയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വതന്ത്ര റെഗുലേറ്ററെ നിയോഗിക്കാൻ ബില്ലില്‍ വ്യവസ്ഥയുണ്ട്. യാത്രാനിരക്ക് നിശ്ചയിക്കല്‍, റെയില്‍വേയുടെ മത്സരക്ഷമത ഉറപ്പാക്കല്‍ മുതലായവ റെഗുലേറ്ററുടെ നിയന്ത്രണത്തിലാവും.

നേരത്തെ, റെയില്‍വേയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് റെയില്‍വേ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയില്‍ പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

സർവകക്ഷിസംഘത്തിന്റെ പരിശോധനയ്ക്കായി ബില്‍ കൈമാറണമെന്നും മുതിർന്ന പൗരർക്കുണ്ടായിരുന്ന ഇളവുകള്‍ പുനഃസ്ഥാപിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

X
Top