ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

6750 കോടി രൂപയുടെ മൂലധന ചെലവുമായി ഏഷ്യന്‍ പെയ്ന്റ്‌സ്, തണുപ്പന്‍ പ്രതികരണവുമായി വിദഗ്ധര്‍

ന്യൂഡല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഏകദേശം 6,750 കോടി രൂപ കാപക്‌സിന് ഒരുങ്ങുകയാണ് ഏഷ്യന്‍ പെയ്ന്റ്‌സ്. നിര്‍മ്മാണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സംയോജന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നാനോ ടെക്നോളജി കമ്പനി ആയ ഹരീന്ദിനെ ഏറ്റെടുക്കുന്നതിനുമാണ് ഇത്രയും തുക വകയിരുത്തിയിട്ടുള്ളത്. സൗജന്യ പണമൊഴുക്കിനെയും റിട്ടേണ്‍-ഓണ്‍-ഇക്വിറ്റിയെയും ഇല്ലാതാക്കുന്നതാണ് തീരുമാനമെന്ന് വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നു.

നിക്ഷേപം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രയോജനം ചെയ്യുമെങ്കിലും ഹ്രസ്വകാലത്തില്‍ ഫ്രീ കാഷ്ഫ്‌ലോ കുറക്കുമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് വിലയിരുത്തി. റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി ചോരുന്നതിനും ഇത് കാരണമാകും. അതുകൊണ്ടുതന്നെ 2700 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഏഷ്യന്‍പെയ്ന്റ്‌സ് ഓഹരി വില്‍ക്കാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു.

6,750 കോടി രൂപ കാപക്‌സിന്റെ നേട്ടം 2026 തൊട്ടുമാത്രമേ ലഭ്യമാകൂവെന്ന് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലിലാദര്‍ പറഞ്ഞു. ഗ്രാസിം, ജെഎസ്ഡബ്ല്യു എന്നിവയില്‍ നിന്ന് നേരിടുന്ന മത്സരവും വരാനിരിക്കുന്ന കാപെക്സ് പ്ലാനുകളും കണക്കിലെടുത്ത് റേറ്റിംഗ് ഉയര്‍ത്താന്‍ ബ്രോക്കറേജ് തയ്യാറാല്ല. പകരം 3326 രൂപ ലക്ഷ്യവില നിശ്ചയിച്ച് അക്യുമുലേറ്റ് റേറ്റിംഗ് നിലനിര്‍ത്താന്‍ അവര്‍ തയ്യാറായി.

X
Top