മുംബൈ: 2022 സെപ്റ്റംബർ പാദത്തിൽ 31.3 ശതമാനം വർദ്ധനവോടെ 782.71 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി ഏഷ്യൻ പെയിന്റ്സ്. ഈ കാലയളവിലെ വരുമാനം 19 ശതമാനം ഉയർന്ന് 8,457.6 കോടി രൂപയായി.
ഓഹരി ഒന്നിന് 4.40 രൂപയുടെ ഇടക്കാല ലാഭവിഹിതം ബോർഡ് അംഗീകരിച്ചു. അതേസമയം പ്രസ്തുത പാദത്തിൽ പെയിന്റ് നിർമ്മാതാവിന്റെ മറ്റ് വരുമാനം ഇടിയുകയും ചെലവുകൾ കുതിച്ചുയരുകയും ചെയ്തു. ഈ പാദത്തിലെ പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ (ഇബിഐടിഡിഎ) എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 1,227.70 കോടി രൂപയാണ്.
മൺസൂണിന് ഇടയിൽ ഡിമാൻഡ് കുറഞ്ഞിട്ടും ആഭ്യന്തര അലങ്കാര ബിസിനസ്സ് വോളിയത്തിലും മൂല്യത്തിലും രണ്ടക്ക വളർച്ച കൈവരിച്ചതായി കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ ഈ കാലയളവിൽ കമ്പനിയുടെ ഓട്ടോമൊബൈൽ വിഭാഗം ശക്തമായ വളർച്ച കൈവരിച്ചു.
അതേപോലെ പ്രധാന വിപണികളിലുടനീളമുള്ള ഒന്നിലധികം പ്രതിസന്ധികൾക്കിടയിലും അന്താരാഷ്ട്ര ബിസിനസ്സ് ശക്തമായ ഇരട്ട അക്ക വരുമാന വളർച്ച രേഖപ്പെടുത്തിയാതായി ഏഷ്യൻ പെയിന്റ്സ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.