Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

അറ്റാദായം 52 ശതമാനമുയര്‍ത്തി ഏഷ്യന്‍ പെയിന്റ്‌സ്

ന്യൂഡല്‍ഹി: ഏഷ്യന്‍ പെയിന്റ്‌സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1574.84 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 52 ശതമാനം അധികം.

തുടര്‍ച്ചയായി നോക്കുമ്പോള്‍ 24 ശതമാനം ഉയര്‍ച്ചയാണ് അറ്റദായത്തിലുണ്ടായിരിക്കുന്നത്. വരുമാനം 6.68 ശതമാനമുയര്‍ന്ന് 9182.31 കോടി രൂപയായപ്പോള്‍ പിബിറ്റ (പ്രോഫിറ്റ് ബിഫോര്‍ ഡിപ്രീസിയേഷന്‍,ഇന്ററസ്റ്റ്, ടാക്‌സ്,മറ്റ് വരുമാനം,എക്‌സപ്ഷണല്‍ ഐറ്റംസ്) 36.3 ശതമാനമുയര്‍ന്ന് 2121.3 കോടി രൂപയിലെത്തി. തുടര്‍ച്ചയായി വരുമാനത്തില്‍ 4.49 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.

അറ്റാദായം ഏതാണ്ട് പ്രതീക്ഷകള്‍ക്ക് സമാനമാണ്. അതേസമയം വരുമാനം കുറഞ്ഞു. യഥാക്രമം 1337.2 കോടി രൂപയും 9341.5 കോടി രൂപയുമാണ് അറ്റാദായവും വരുമാനവും പ്രതീക്ഷിച്ചിരുന്നത്. അന്തര്‍ദ്ദേശീയ വില്‍പന 1.4 ശതമാനം കുറഞ്ഞ് 695.1 കോടി രൂപയുടേതായിട്ടുണ്ട്.

സാമ്പത്തിക അനിശ്ചിതത്വം, ഫോറെക്‌സ് പ്രതിസന്ധി, ലിക്വിഡിറ്റി ഇഷ്യു എന്നീ ഘടകങ്ങളാണ് അന്തര്‍ദ്ദേശീയ വ്യാപാരത്തെ ബാധിച്ചത്.

X
Top