ഇന്ത്യയിൽ ഇന്ധന ഡിമാൻഡ് കുതിക്കുന്നു; ​എണ്ണക്കമ്പനികൾ നേടിയത് മികച്ച ലാഭംസൗരോര്‍ജ്ജ ഇന്‍സ്റ്റാലേഷനുകളില്‍ 167 ശതമാനം വര്‍ധനഇന്ത്യ സർവ മേഖലയിലും കുതിക്കുന്നുവെന്ന് ICRA റിപ്പോർട്ട്ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപ

ആഫ്രിക്കന്‍ വിപണിയെ ലക്ഷ്യമിട്ട് ഏഷ്യന്‍ തേയില വ്യാപാരികള്‍

ഫ്രിക്കന്‍ വിപണിയെ ലക്ഷ്യമിട്ട് ഏഷ്യന്‍ തേയില നിര്‍മ്മാതാക്കള്‍. കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി ഏറെ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന വിപണികളെ ലക്ഷ്യമിടുകയാണ് തേയില വ്യവസായികള്‍.

ആഫ്രിക്കന്‍ വിപണി ഉപയോഗിക്കപ്പെടേണ്ടത് ആവശ്യമാണെന്ന് ഏഷ്യന്‍ ടീ അലയന്‍സ് (എടിഎ) ചെയര്‍മാന്‍ ഹേമന്ത് ബംഗൂര്‍ പറഞ്ഞു. എടിഎ രാജ്യങ്ങളില്‍ ഇന്ത്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, നേപ്പാള്‍, ശ്രീലങ്ക എന്നിവ ഉള്‍പ്പെടുന്നു.

‘ആഫ്രിക്ക ഉപയോഗിക്കപ്പെടാത്തതും കടന്നുകയറാത്തതുമായ ഒരു വലിയ വിപണിയാണ്. യൂറോപ്പിലെ നിലവിലുള്ള കയറ്റുമതി വിപണികളിലേക്ക് കൂടുതലായി ഇനി ചരക്ക് അയക്കാനാവില്ല.

ഏഷ്യന്‍ തേയില ഉല്‍പ്പാദകര്‍ ആഫ്രിക്കയെ ഒരു കേന്ദ്രീകൃത വിപണിയായി കണക്കാക്കുന്നു ഇതിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കും’, ഇന്ത്യന്‍ ടീ അസോസിയേഷന്‍ ചെയര്‍മാന്‍ കൂടിയായ ബാംഗൂര്‍ , മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തേയില വ്യവസായത്തില്‍ ജനിതകമാറ്റം വരുത്തിയ ക്ലോണുകളുടെ പ്രോത്സാഹനത്തെ എടിഎ ശക്തമായി നിരുത്സാഹപ്പെടുത്തുന്നതായി ബംഗൂര്‍ പറഞ്ഞു.

സുസ്ഥിര തേയില ഉല്‍പ്പാദിപ്പിക്കുന്നതിന് കൂടുതല്‍ കാലാവസ്ഥാ പ്രതിരോധശേഷിയുള്ള ക്ലോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് സഖ്യ രാജ്യങ്ങള്‍ സഹകരിക്കും.

ജലം നിലനിര്‍ത്തുന്നതിലും കാര്‍ബണ്‍ വേര്‍തിരിച്ചെടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുനരുല്‍പ്പാദന കൃഷി പ്രോത്സാഹിപ്പിക്കാനും വ്യവസായം പദ്ധതിയിടുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ ചായയുടെ അമിത വിതരണമുണ്ടെന്നും അതിന് ഉപഭോഗം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും ബംഗൂര്‍ പറഞ്ഞു. ആഫ്രിക്ക ഇതിനുള്ള യോജിച്ച സ്ഥലമായി തോന്നുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സുസ്ഥിര ഉല്‍പ്പാദനത്തിനും ഒപ്പം ചായയുടെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനും സഖ്യം ശ്രമിക്കുന്നുണ്ടെന്ന് സോളിഡാരിദാഡ് ഏഷ്യയുടെ മാനേജിംഗ് ഡയറക്ടര്‍ ശതാദ്രു ചതോപാധ്യായ പറഞ്ഞു.

X
Top