വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ഇന്തോ-യുഎസ് വ്യാപാര കരാര്‍: കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചുചില്ലറ പണപ്പെരുപ്പം കുറയുന്നുകേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

ഏഷ്യാനെറ്റിൻ്റെ ഡിസ്കവർ ഗ്ലോബൽ – എബ്രോഡ് ജ്യൂക്കേഷൻഎക്സ്പോക്ക് മികച്ച പ്രതികരണം

കൊച്ചി: വിദേശപഠനത്തിന് ആഗ്രഹിക്കുന്നവർക്കായി ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കിയ ഡിസ്കവർ ഗ്ലോബൽ എഡ്യൂക്കേഷൻ എക്സ്പോ സമാപിച്ചു. ഏപ്രിൽ 1,2 തീയതി കളിൽ എറണാകുളം ലുലു മാരിയറ്റ് ഹോട്ടലിൽ നടത്തിയ എക്സ്പോയിൽ അൻപതിൽ അധികം രാജ്യങ്ങളിലെ ആയിരത്തിൽപരം സർവ്വകലാശാലകളിലെ അവസരങ്ങളെപ്പറ്റി വിവരങ്ങൾ നൽകി.

വിദേശ പഠനത്തിന് അവസരം ഒരുക്കുന്ന 25ലധികം കമ്പനികൾ എക്സ്പോയുടെ ഭാഗമായിരുന്നു. യു.കെ, ആസ്‌ട്രേലിയ, ജർമ്മനി, ഫ്രാൻസ്, അയർലൻഡ്, കാനഡ എന്നീ രാജ്യങ്ങളിലെ സാധ്യതകളെപ്പറ്റിയാണ് സന്ദർശകരിൽ ഭൂരിഭാഗവും അന്വേഷിച്ചത് എന്ന് വിവിധ കമ്പനികളുടെ പ്രതിനിധികൾ അറിയിച്ചു. മികച്ച പ്രതികരണമാണ് എക്സ്പോയ്ക്ക് ലഭിച്ചത് എന്ന് സംഘാടകരായ ഏഷ്യാനെറ്റ് പ്രതിനിധികൾ അറിയിച്ചു.
2000 ഓളം പേർ എക്സ്പോയിൽ പങ്കെടുക്കാനെത്തിയതായി സംഘാടകർ പറഞ്ഞു.

X
Top