രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഏഷ്യയിലെ ഏറ്റവും മികച്ച കറൻസി “രൂപ”; നേട്ടത്തിനു പിന്നിൽ ഇന്ത്യയുടെ ശക്തമായ സാമ്പത്തിക അടിത്തറയെന്ന് ധനകാര്യ സഹമന്ത്രി

ന്യൂഡൽഹി: മധ്യേഷ്യയിൽ നിലനിൽക്കുന്ന വെല്ലുവിളികൾക്കും ഭൗമ രാഷ്‌ട്രീയ പ്രതിസന്ധികൾക്കും ഇടയിലും ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഏഷ്യൻ കറൻസികളിൽ ഒന്നായി രൂപ.

ഇന്ത്യയുടെ ശക്തമായ സാമ്പത്തിക അടിത്തറയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.

‘രൂപയുടെ ആപേക്ഷിക സ്ഥിരത ഇന്ത്യയുടെ സുസ്ഥിരവും പ്രതിരോധ ശേഷിയുമുള്ള സാമ്പത്തിക അടിത്തറ, മാക്രോ-ഇക്കണോമിക് എന്നിവയുടെ പ്രതിഫലനമാണ്,’ പങ്കജ് ചൗധരി പറഞ്ഞു.
അതേസമയം നിലവിലെ കലണ്ടർ വർഷത്തിൽ, യുഎസ് ഡോളറിനെതിരെ (USD) രൂപയുടെ മൂല്യം 2024 നവംബർ 19 വരെ 1.4 ശതമാനം ഇടിഞ്ഞതായി അദ്ദേഹം പറഞ്ഞു.

മധ്യേഷ്യയിലെ പ്രതിസന്ധികളും യുഎസ് തെരഞ്ഞെടുപ്പും ഇതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നാൽ മറ്റ് ഏഷ്യൻ കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ രൂപ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജാപ്പനീസ് യെൻ, ദക്ഷിണ കൊറിയൻ വോൺ തുടങ്ങിയ പ്രധാന ഏഷ്യൻ കറൻസികൾ 2024 നവംബർ 19 വരെ യഥാക്രമം 8.8 ശതമാനവും 7.5 ശതമാനവും മൂല്യത്തിൽ കുറവുണ്ടായി.

X
Top