Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ശ്രീറാം പ്രോപ്പർട്ടീസുമായി കരാറിൽ ഏർപ്പെട്ട് എഎസ്‌കെ ഗ്രൂപ്പ്

മുംബൈ: റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകൾ ഏറ്റെടുക്കുന്നതിന് ഒരു നിക്ഷേപ പ്ലാറ്റ്ഫോം സ്ഥാപിക്കാൻ റിയൽറ്റി ഡെവലപ്പറായ ശ്രീറാം പ്രോപ്പർട്ടീസുമായി ഒരു കരാറിൽ ഏർപ്പെട്ട് എഎസ്‌കെ ഗ്രൂപ്പിന്റെ ഇതര അസറ്റ് നിക്ഷേപ വിഭാഗമായ എഎസ്‌കെ പ്രോപ്പർട്ടി ഫണ്ട്.

ഈ പ്ലാറ്റ്‌ഫോമിലുടെ ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്ലോട്ടഡ്, റെസിഡൻഷ്യൽ ഡെവലപ്‌മെന്റ് പ്രോജക്ടുകളിൽ ശ്രീറാം പ്രോപ്പർട്ടീസും എഎസ്‌കെയും സഹ-നിക്ഷേപം നടത്തും. പ്ലാറ്റ്‌ഫോമിനായി മൊത്തം 500 കോടി രൂപയുടെ നിക്ഷേപം വേണ്ടി വരും.

ഈ മൂലധനം അടുത്ത 12 മാസത്തിനുള്ളിൽ വിന്യസിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എഎസ്‌കെ ഗ്രൂപ്പ് അതിന്റെ കാറ്റഗറി II ഇതര നിക്ഷേപ ഫണ്ട് (AIF) വഴിയാണ് നിക്ഷേപങ്ങൾ നടത്തുന്നത്. ബാംഗ്ലൂരിലെ സർജാപൂർ റോഡിൽ ശ്രീറാം ചിർപിംഗ് വുഡ്‌സ് എന്ന റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് പ്രോജക്റ്റിന്റെ വികസനത്തിനായി ശ്രീറാമും എഎസ്‌കെയും മുമ്പ് ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.

എഎസ്‌കെ പ്രോപ്പർട്ടി ഫണ്ട് സ്വകാര്യ ഇക്വിറ്റി നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എഎസ്‌കെ പ്രോപ്പർട്ടി ഇൻവെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് 2009 മുതൽ ഇതുവരെ ഏകദേശം 5,000 കോടി രൂപ ഫാമിലി ഓഫീസുകൾ, അൾട്രാ-ഹൈ നെറ്റ് മൂല്യമുള്ള വ്യക്തികൾ (UHNI), ഉയർന്ന ആസ്തിയുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് സമാഹരിച്ചിട്ടുണ്ട്.

X
Top