![](https://www.livenewage.com/wp-content/uploads/2024/02/asset-homes.webp)
കൊച്ചി: ആഡംബര സീനിയര്‍ ലിവിംഗിനുള്ള ഡിമാന്‍ഡ് വര്‍ധിക്കുന്നതു കണക്കിലെടുത്ത് സീനിയര്‍ ലിവിംഗ് ഭവനപദ്ധതിയുമായി അസറ്റ് ഹോംസ്.
സീനിയര്‍ ലിവിംഗ് കമ്യൂണിറ്റി ഓപ്പറേറ്ററായ കൊളംബിയ പസഫിക് കമ്യൂണിറ്റീസും അസറ്റ് ഹോംസും തമ്മില്‍ ഇതുസംബന്ധിച്ച സംയുക്ത സംരംഭത്തിനു ധാരണയായി.
ധാരണാപത്രം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി.സുനില്‍ കുമാറും കൊളംബിയ പസഫിക് കമ്യൂണിറ്റീസ് ഡയറക്ടര്‍ വി. ശിവകുമാറും ഒപ്പുവച്ചു.
തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി നാല് ആഡംബര സീനിയര്‍ ലിവിംഗ് ഭവനപദ്ധതികളാണു നിര്‍മാണമാരംഭിക്കുന്നത്.
അസറ്റ് യംഗ് @ ഹാര്‍ട്ട് ബൈ കൊളംബിയ പസഫിക് എന്നപേരില്‍ ഈ പദ്ധതികളിലായി 1000 യൂണിറ്റുകളാണ് നിര്‍മിക്കുക. 2024-25 സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ നിര്‍മാണം ആരംഭിക്കും.