ബജറ്റിൽ റെയിൽവേയുടെ പ്രതീക്ഷയെന്ത്?സ്വര്‍ണത്തിന് ഇ-വേ ബില്‍ പുനഃസ്ഥാപിച്ച് ജിഎസ്ടി വകുപ്പ്പുതിയ ആദായ നികുതി ബില്‍ അവതരിപ്പിച്ചേക്കുംവ്യാജവിവരങ്ങള്‍ നല്‍കി നികുതി റീഫണ്ടിന് ശ്രമിച്ച 90,000 പേരെ കണ്ടെത്തി ആദായനികുതി വകുപ്പ്സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി രൂപ കടന്ന് മുന്നോട്ട്

മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 66.70 ലക്ഷം കോടിയായി

മുംബൈ: മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി എക്കാലത്തെയും ഉയർന്ന തുകയിലെത്തി. ഓഗസ്റ്റിലെ കണക്കു പ്രകാരം 66.70 ലക്ഷം കോടി രൂപയാണ് എ.യു.എം.

ജൂലായിലെ 64.97 ലക്ഷം കോടി രൂപയില്‍നിന്ന് 2.7 ശതമാനമാണ് വർധന. തുക കണക്കാക്കിയാല്‍ 1.74 ലക്ഷം കോടി രൂപ. അസോസിയേഷൻ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)യുടെ പ്രതിമാസ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഇക്വിറ്റി സ്കീമുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 30.09 ലക്ഷം കോടി രൂപയാണ്. മൊത്തം ആസ്തിയുടെ 45 ശതമാനത്തോളം വരുമിത്. വിപണിയിലെ നേട്ടത്തില്‍നിന്നുള്ള വിഹിതം, നിക്ഷേപ വരവ് എന്നിവയിലൂടെ 75,055 കോടി രൂപയുടെ വർധനവാണ് ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍ ഓഗസ്റ്റില്‍ ഉണ്ടായത്.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവ് നിരക്ക് കുറച്ചേക്കുമെന്ന സൂചന വിപണിയില്‍ പ്രതിഫലിച്ചതാണ് ഓഹരികള്‍ നേട്ടമാക്കിയത്. ന്യൂ ഫണ്ട് ഓഫർ(എൻ.എഫ്.ഒ) വഴി സെക്ടറല്‍, തീമാറ്റിക് ഫണ്ടുകളില്‍ കൂടുതല്‍ തുക നിക്ഷേപമായെത്തുകയും ചെയ്തു.

കടപ്പത്ര അധിഷ്ഠിത പദ്ധതികളില്‍ മൊത്തം 16 ലക്ഷം കോടി രൂപയാണുള്ളത്. എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ് ഡെറ്റ് സ്കീമുകലിലെ ആസ്തിയുമുള്ളത്.

സർക്കാർ ചെലവഴിക്കല്‍ കൂടിയതും ഗവണ്‍മെന്റ് ബോണ്ടുകളിലെ ആദായം രണ്ട് വർഷത്തെ താഴ്ന്ന നിരക്കിലെത്തിയതുമാണ് ഈ വിഭാഗത്തിലെ ആസ്തിയില്‍ വർധനവുണ്ടാക്കിയത്.
ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളിലേക്ക് ഓഗസ്റ്റില്‍ നിക്ഷേപമായെത്തിയത് 45,169 കോടി രൂപയാണ്.

വളർച്ചാ ആശങ്കകള്‍ക്കിടെ സ്ഥിരതയാർന്ന നേട്ടം ലക്ഷ്യമിട്ട് ആഗോള നിക്ഷേപകർ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ കാര്യമായ നിക്ഷേപം നടത്തിയതാണ് നേട്ടമായത്.

ഹൈബ്രിഡ് വിഭാഗം ഫണ്ടുകളിലെ ആസ്തിയും റെക്കോഡ് നിലവാരത്തിലെത്തി. 10,005 കോടി രൂപയാണ് ഓഗസ്റ്റില്‍ നിക്ഷേപമായെത്തിയത്.

ഡൈനാമിക് അസറ്റ് അലോക്കേഷൻ, മള്‍ട്ടി അസറ്റ് അലോക്കേഷൻ എന്നീ വിഭാഗം ഫണ്ടുകളിലേക്കാണ് ഈ ഹൈബ്രിഡ് വിഭാഗത്തിലെ 60 ശതമാനം നിക്ഷേപവുമെത്തിയത്.

ഈ വിഭാഗത്തില്‍ ഓഗസ്റ്റില്‍ അവതരിപ്പിച്ച ഒരു എൻഎഫ്‌ഒ വഴി ഫണ്ട് ഹൗസ് 1,297 കോടി രൂപ സമാഹരിച്ചിരുന്നു.

X
Top