പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 10,750 കോടി രൂപ കടന്നു

കൊച്ചി: യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 10,750 കോടി രൂപ കടന്നതായി 2024 സെപ്റ്റംബര്‍ 30ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫണ്ടിന്‍റെ ഏകദേശം 64 ശതമാനം ലാര്‍ജ് ക്യാപ് ഓഹരികളിലും ബാക്കിയുള്ളത് മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.

എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ഇന്‍ഫോസിസ് ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍ ലിമിറ്റഡ്, ആക്സിസ് ബാങ്ക് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്, ടെക് മഹീന്ദ്ര ലിമിറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലിമിറ്റഡ്, മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവയിലാണ് ഏകദേശം 39 ശതമാനം വരുന്ന നിക്ഷേപവും.

2005ലാണ് ഈ പദ്ധതി ആരംഭിച്ചത്. ഇക്വിറ്റി പോര്‍ട്ട്ഫോളിയോയിലൂടെ ദീര്‍ഘകാല മൂലധന വളര്‍ച്ച നേടാന്‍ ആഗ്രഹിക്കുന്ന ഇക്വിറ്റി നിക്ഷേപകര്‍ക്ക് അനുയോജ്യമായ പദ്ധതിയായാണ് യുടിഐ വാല്യൂ ഫണ്ട് കണക്കാക്കപ്പെടുന്നത്.

വിപണി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഇടത്തരം മുതല്‍ ദീര്‍ഘകാലത്തേക്ക് ന്യായമായ വരുമാനം തേടുന്ന മിതമായ റിസ്ക് ഏറ്റെടുക്കുന്ന നിക്ഷേപകര്‍ക്കും ഈ ഫണ്ട് അനുയോജ്യമാണ്.

X
Top