ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

74ന്റെ നിറവില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക്: ആഘോഷിക്കപ്പെടുന്നത് രാജ്യത്തെ ജനങ്ങളുടെയും, സംസ്‌കാരത്തിന്റെയും, നേട്ടങ്ങളുടെയും മഹത്തായ ചരിത്രം

വര്‍ഷം ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിന്റെ 74-ാം വര്‍ഷം അടയാളപ്പെടുത്തപ്പെടുകയാണ്. ഇത് രാജ്യത്തിന്റെ ഭരണഘടനയെ അനുസ്മരിക്കുന്ന ചരിത്ര ദിനം കുടിയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ ഡോ. ബി.ആര്‍. അംബേദ്കറുടെ തന്ത്രപ്രധാനമായ നേതൃത്വത്തിന് കീഴിലാണ് ഇന്ത്യന്‍ ഭരണഘടന രൂപീകരിക്കുന്നതിനായി ഭരണഘടനാ അസംബ്ലി രൂപീകരിച്ചിരുന്നത്.

1950 ജനുവരി 26-ന് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരികയും, അതേ ദിവസം ഇന്ത്യ റിപ്പബ്ലിക്കായി മാറുകയും ചെയ്തു. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങള്‍ അനുസ്മരിക്കുകയും, രാജ്യത്തിന്റെ നേട്ടങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്ന ഈ ദിനം ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാരും ആഘോഷിക്കുന്നു.

ലോകജനസംഖ്യയുടെ ഏതാണ്ട് ആറിലൊന്ന് വരുന്ന ഇന്ത്യ, സ്വാതന്ത്ര്യത്തിനുശേഷം എല്ലാ മേഖലകളിലും സുപ്രധാനമായ നാഴികക്കല്ലുകള്‍ കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശാസ്ത്രം, സാങ്കേതികവിദ്യ, ഡാറ്റ, ഭക്ഷ്യസുരക്ഷ, സാക്ഷരത, കാലാവസ്ഥ, പരിസ്ഥിതി തുടങ്ങിയ നിരവധി മേഖലകളില്‍ രാജ്യം മാതൃകാപരമായി മുന്നേറുന്നത് കണ്ടു. കഴിഞ്ഞ 8 പതിറ്റാണ്ടുകളായി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വളരെയധികം പുരോഗതി കൈവരിച്ചു. പ്രത്യേകിച്ച് 21-ാം നൂറ്റാണ്ടില്‍, ഇപ്പോള്‍ ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ.

ഈ വര്‍ഷം ജി-20 അധ്യക്ഷസ്ഥാനവും ഇന്ത്യ കരസ്ഥമാക്കി. ജി-20യിലെ മറ്റ് വിഷയങ്ങളില്‍ ‘സ്ത്രീകള്‍ നയിക്കുന്ന വികസനം’ എന്നതും ഒരു പ്രധാന വിഷയമാണ്. ലിംഗഭേദമന്യേ സമഗ്രമായ വളര്‍ച്ചയോടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തെ സൂചിപ്പിക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവ്’ വേളയില്‍, ഇന്ത്യയിലെ ഗോത്രവര്‍ഗ മേഖലയില്‍ നിന്നുള്ള ശ്രീമതി ദ്രൗപതി മുര്‍മു ഇപ്പോള്‍ രാജ്യത്തിന്റെ പ്രഥമ വനിതയാണ്്. നാരീ ശക്തിയാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ നിര്‍ദ്ദേശിക്കപ്പെട്ട പ്രമേയങ്ങളിലൊന്നെന്നതും എടുത്തുപറയേണ്ടതുണ്ട്.

ഐടി, നവീകരണം, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയുടെ നേതൃത്വത്തിലുള്ള സുസ്ഥിര സാമ്പത്തിക വളര്‍ച്ചയില്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയും ധനസഹായവും ഗണ്യമായ പുരോഗതി സൃഷ്ടിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ തുടങ്ങിയ ഗവണ്‍മെന്റ് ഉദ്യമങ്ങളുടെ ഒരു പരമ്പര ‘തൊഴില്‍ അന്വേഷകനാകുന്നതിനുപകരം ഒരു തൊഴില്‍ ദാതാവാകുക’ എന്ന മുദ്രാവാക്യവുമായി സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിച്ചിട്ടുണ്ട്.

യുഎസിനും ചൈനയ്ക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യയെ പ്രഖ്യാപിക്കപ്പെട്ടു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മേല്‍നോട്ടത്തില്‍ യുവജനങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ നിരന്തരമായ ശ്രദ്ധ ചെലുത്തല്‍ കാരണമാണ് ഇത് സാധ്യമായത്. യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നതില്‍ ഒരു ഭൂമിശാസ്ത്രപരമായ മുന്നേറ്റം നമുക്കുള്ളതിനാല്‍, അടുത്ത ദശകത്തില്‍ ജിഡിപി വളര്‍ച്ചയില്‍ രാജ്യം മറ്റ് രാജ്യങ്ങളെ മറികടക്കും.

ഏറ്റവും കുറഞ്ഞ മരണനിരക്കില്‍ കൊവിഡ് 19നെ പ്രശംസനീയമായ രീതിയില്‍ കൈകാര്യം ചെയ്തതിലും, വലിയ ജനസംഖ്യയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് കാര്യക്ഷമമായി നടപ്പിലാക്കുന്നതിലും ഇന്ത്യ വിജയിച്ചു. കൂടാതെ ഇന്ത്യ പല മൂന്നാം ലോക രാജ്യങ്ങള്‍ക്കും വാക്‌സിനുകള്‍ വിതരണം ചെയ്തു. ഇതൊക്കയാണെങ്കിലും, ജനങ്ങളുടെ ആരോഗ്യം രാജ്യത്തിന്റെ സമ്പത്തായതിനാല്‍ ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.

ഇന്ത്യയുടെ ജിഡിപിയുടെ 3% ആരോഗ്യ സംരക്ഷണത്തിനായി മാത്രം ചെലവഴിക്കുന്നു, അതില്‍ പകുതിയിലേറെയും പുറത്തുനിന്നുള്ള ഫണ്ടുപയോഗിച്ചാണ്. ആരോഗ്യ സംരക്ഷണത്തിനുള്ള സര്‍ക്കാര്‍ ബജറ്റ് ധനമന്ത്രി 3% ആയി വര്‍ദ്ധിപ്പിക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നു, അതുവഴി മൊത്തം ദേശീയ ചെലവ് ഇപ്പോഴുള്ള 3.16 ല്‍ നിന്നും ജിഡിപിയുടെ 5% ആയി ഉയരും.

ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പ്രാഥമിക, പ്രതിരോധ പരിചരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണം. 5 സംസ്ഥാനങ്ങളിലായി 15 ആശുപത്രികള്‍, 11 ക്ലിനിക്കുകള്‍, 214 ഫാര്‍മസികള്‍, 159 ലാബ്‌സ്, പേഷ്യന്റ് എക്‌സ്പീരിയന്‍സ് സെന്ററുകള്‍ എന്നിവയിലൂടെ ദശലക്ഷക്കണക്കിന് രോഗികള്‍ക്ക് പ്രാപ്യമായ ചെലവില്‍ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം നല്‍കുന്നതിലൂടെ ദേശീയ ആരോഗ്യ അജണ്ടയിലേക്ക് ആസ്റ്റര്‍ മികച്ച സംഭാവനയാണ് ചെയ്യുന്നത്.

ജയ് ഹിന്ദ്

ഡോക്ടര്‍ ആസാദ് മൂപ്പന്‍
സ്ഥാപക ചെയര്‍മാന്‍, മാനേജിങ്ങ് ഡയറക്ടര്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍

X
Top