ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ആസ്റ്ററും കെയർ ഹോസ്പിറ്റൽസും തമ്മിലുള്ള ലയനം ഈ മാസം നടന്നേക്കുമെന്ന് റിപ്പോർട്ട്; ആസ്റ്റർ ഇനി ‘ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ’ ?

കൊച്ചി: പ്രമുഖ പ്രവാസി മലയാളി വ്യവസായി ഡോ. ആസാദ് മൂപ്പൻ നയിക്കുന്ന ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ആശുപത്രി ശൃംഖലയുടെ പേര് വൈകാതെ ‘ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ’ എന്നായേക്കും.

ആസ്റ്ററും ക്വാളിറ്റി കെയറിന് കീഴിലെ കെയർ ഹോസ്പിറ്റൽസും തമ്മിലെ ലയനം ഈ മാസം നടന്നേക്കുമെന്നും ലയിച്ചുണ്ടാകുന്ന പുതിയ കമ്പനി ‘ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ’ എന്ന പേര് സ്വീകരിച്ചേക്കുമെന്നും ഇ.ടി നൗവിന്റെ റിപ്പോർട്ട് വ്യക്തമാക്കി. അതേസമയം, ആസ്റ്ററോ ക്വാളിറ്റി കെയറോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ലയനത്തോടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ആശുപത്രി ശൃംഖലകളിലൊന്നായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ മാറും. ലയനാനന്തരം ആസ്റ്റർ ഡിഎം ക്വാളിറ്റി കെയറിന് നടപ്പുവർഷം 38 ആശുപത്രികളിലായി 10,000ഓളം കിടക്കകളുണ്ടാകും.

കെയർ ഹോസ്പിറ്റൽസിന് പുറമേ കേരളത്തിലെ കിംസ് കേരള ഹോസ്പിറ്റൽസും ക്വാളിറ്റി കെയറിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഡോ. ആസാദ് മൂപ്പൻ പുതിയ കമ്പനിയുടെ ചെയർമാൻ സ്ഥാനം വഹിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

അമേരിക്കൻ നിക്ഷേപസ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന് 79% ഓഹരി പങ്കാളിത്തമുള്ള ആശുപത്രി ശൃംഖലയാണ് കെയർ. മറ്റൊരു സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ടിപിജിക്ക് 21% ഓഹരി പങ്കാളിത്തവുമുണ്ട്.

ലയനശേഷം പുതിയ കമ്പനിയിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ഡോ. ആസാദ് മൂപ്പൻ ഉൾപ്പെടെയുള്ള പ്രൊമോട്ടർമാർക്ക് 42% ഓഹരി പങ്കാളിത്തമുണ്ടാകും.

ആസ്റ്ററിന്റെ ഒരു ഓഹരിക്ക് കെയറിന്റെ ഒരു ഓഹരി എന്നവിധത്തിൽ 1:1 അനുപാതത്തിൽ ഓഹരി കൈമാറ്റം (ഷെയർ സ്വാപ്പിങ്) വഴിയാകും ലയനം.

നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) അനുമതിപ്രകാരമായിരിക്കും ലയനമെന്നും റിപ്പോർട്ട് പറയുന്നു.

X
Top