കൊച്ചി: ഇന്ത്യയിലെ മുൻനിര ആരോഗ്യ സേവന ദാതാക്കളിൽ ഒന്നായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ നടപ്പുസാമ്പത്തിക വർഷത്തിലെ ജൂലായ്-സെപ്തംബർ മാസ സാമ്പത്തിക ഫലം പുറത്തുവിട്ടു. സെപ്തംബർ 30ന് അവസാനിച്ചരണ്ടാംപാദത്തിലെ വരുമാനം 16% വർദ്ധിച്ച് 1086 കോടിയായി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സെപ്തംബർ പാദത്തിൽ 934 കോടിരൂപയായിരുന്നു. ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ അർദ്ധവാർഷിക വരുമാനം 18 ശതമാനം വർദ്ധിച്ച് 2088 കോടി രൂപയായി. കഴിഞ്ഞസാമ്പത്തിക വർഷത്തിൽ അർദ്ധ വാർഷിക വരുമാനം 1772 കോടി രൂപയായിരുന്നു.
ഓപ്പറേറ്റിംഗ് എബിറ്റ്ഡ 44 ശതമാനം വളർന്ന് 410 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ളഅർദ്ധവാർഷിക ഓപ്പറേറ്റിംഗ് എബിറ്റ്ഡ 285കോടി രൂപയായിരുന്നു.
2024 സാമ്പത്തിക വർഷത്തിൽ 16.1 ശതമാനമുണ്ടായിരുന്നപ്രവർത്തന മാർജിൻ ഈ സാമ്പത്തിക വർഷം 19.6ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ 157 കോടിയായിരുന്നനികുതി, പലിശ തുടങ്ങി ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (എബിറ്റ്ഡ) ഈ സാമ്പത്തിക വർഷം അതേ പാദത്തിൽ 48 ശതമാനം വർദ്ധിച്ച് 233 കോടി രൂപയായി.
കഴിഞ്ഞ സാമ്പത്തിക വർഷം സെപ്തംബർ പാദത്തിൽ 16.8 ശതമാനം ആയിരുന്ന പ്രവർത്തന മാർജിൻ ഈസാമ്പത്തിക വർഷം അതേ പാദത്തിൽ 21.4 ശതമാനമായി ഉയർന്നു.
അർദ്ധ വാർഷിക കണക്കിൽ നികുതി അടയ്ക്കുന്നതിന് മുമ്പുള്ളലാഭം (പിബിടി) 134 ശതമാനം വളർന്ന് 284 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 121 കോടി രൂപയായിരുന്നു.
കമ്പനിയുടെഅറ്റാദായം 88ശതമാനം വളർന്ന് 171 കോടിയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 91 കോടി രൂപയായിരുന്നു.
ആസ്റ്ററിന്റെ ഇന്ത്യയുടെ പ്രകടനം
- നടപ്പു സാമ്പത്തിക വർഷം ആദ്യ പകുതിയിൽ മൊത്തത്തിലുള്ള പ്രവർത്തന EBITDA മാർജിൻ 19.6% ( കഴിഞ്ഞ സാമ്പത്തികവർഷം ആദ്യ പകുതിയിൽ 16.1%)
- പ്രധാന ഹോസ്പിറ്റൽ ബിസിനസിൽ സാമ്പത്തിക വർഷം ആദ്യ പകുതിയിൽ ഓപ്പറേറ്റിംഗ് എബിറ്റ്ഡ മാർജിൻ 22.4 % ( കഴിഞ്ഞസാമ്പത്തിക വർഷം ആദ്യ പകുതിയിൽ 19.1 %)
- ആരംഭിച്ച് 6+ വർഷമായ ആശുപത്രിയിൽ ഓപ്പറേറ്റിംഗ് എബിറ്റ്ഡ മാർജിൻ 25% (കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ പകുതിയിൽ22%). മൂലധന ചെലവിൽ നിന്നുള്ള നേട്ടം 32 ശതമാനം.
- അർദ്ധ വാർഷിക കണക്ക് അനുസരിച്ച് ബാംഗ്ലൂരുവിലെ ആസ്റ്റർ വൈറ്റ്ഫീൽഡ് ആശുപത്രിയുടെ ഒക്യുപൻസി ലെവൽ 67 ശതമാനവും ഒരു ബെഡിൽ നിന്നുള്ള ശരാശരി വരുമാനം 70,000 രൂപയുമാണ്.
- രോഗി ആശുപത്രിയിൽ കഴിയുന്നത് 3.2 ദിവസമായി മെച്ചപ്പെട്ടു. ( കഴിഞ്ഞവർഷം ആദ്യപകുതിയിൽ 3.4 ദിവസം)
- ആസ്റ്റർ ലാബ്‌സിൻ്റെ വരുമാനം 2025 സാമ്പത്തിക വർഷത്തിൽ 17% വർദ്ധിച്ചു. സാമ്പത്തിക വർഷം ഒന്നാം പാദത്തിലെ 3.4% ൽനിന്ന് എബിറ്റ്ഡ മാർജിൻ 11% ഉയർന്നു.
- കഴിഞ്ഞ പാദത്തിൽ മിംസ് കണ്ണൂരിൽ 100 കിടക്കകൾ വിജയകരമായി പ്രവർത്തനക്ഷമമാക്കി.
- 2027 ഓടെ 1800+ കിടക്കകൾ കൂട്ടിച്ചേർക്കുകയാണ് ലക്ഷ്യം. ഹൈദരാബാദിൽ 300 കിടക്കകളുള്ള ആസ്റ്റർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയാണ് പുതിയ പദ്ധതി.