Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

വരുമാനത്തിൽ സ്ഥിരതയാർന്ന പ്രകടനവുമായി ആസ്റ്റർ ഇന്ത്യ

കൊച്ചി: രാജ്യത്തെ പ്രമുഖ ആശുപത്രി ശൃംഖലകളിൽ ഒന്നായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ഡിസംബർ 31, 2024, വരെയുള്ള സാമ്പത്തികനേട്ടത്തിന്റെ കണക്കുകൾ പുറത്തുവിട്ടു.
പ്രധാന വിവരങ്ങൾ
വരുമാനം
● ഈ സാമ്പത്തികവർഷത്തിലെ ആദ്യത്തെ 9 മാസത്തെ (ഏപ്രിൽ 1, 2024 മുതൽ ഡിസംബർ 31, 2024, വരെ) കാലയളവിൽ ആകെ വരുമാനം 15% വർധിച്ച് 3,138 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽഇതേ കാലയളവിൽ 2,721 കോടി രൂപയായിരുന്നു വരുമാനം.
● 2024 ഒക്ടോബർ മുതൽ ഡിസംബർ അവസാനം വരെയുള്ള മൂന്നാം പാദത്തിലെ വരുമാനം 11% വളർച്ചരേഖപ്പെടുത്തി 1,050 കോടിയിലെത്തി. പോയവർഷം ഇത് 949 കോടിയായിരുന്നു.
നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുൻപുള്ള വരുമാനം (എബിറ്റ്ഡ)
● കഴിഞ്ഞ 3 പാദങ്ങളിലെ പ്രവർത്തനവരുമാനം 35% വളർന്ന് 613 കോടി രൂപയിലെത്തി. പോയവർഷം ഇതേകാലയളവിൽ നേടിയത് 453 കോടി രൂപയായിരുന്നു.
● ഇക്കാലയളവിൽ പ്രവർത്തന ലാഭവിഹിതം പോയവർഷത്തെ 16.6% ത്തെ അപേക്ഷിച്ച് 19.5% ൽ എത്തി.
● മൂന്നാംപാദത്തിലെ മാത്രം എബിറ്റ്ഡ നേട്ടം 20% ആണ്. 202 കോടിരൂപയാണ് ഈയിനത്തിൽ ഇക്കാലയളവിൽകമ്പനി നേടിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഇത് 168 കോടി രൂപയായിരുന്നു.
● പ്രവർത്തന ലാഭവിഹിതം 19.3% വളർച്ച കൈവരിച്ചു. മുൻവർഷം ഇത് 17.7% ആയിരുന്നു.
അറ്റാദായം
● 2024 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ആസ്റ്റർ ഇന്ത്യയുടെ നികുതിയിതര വരുമാനത്തിൽ103% ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. മുൻവർഷത്തെ 204 കോടി രൂപയെന്ന നേട്ടത്തെനിഷ്പ്രഭമാക്കിയ സ്ഥാപനം, ഈ കാലയളവിൽ നേടിയത് 413 കോടി രൂപയുടെ ലാഭമാണ്.
● ഇതിൽ നിക്ഷേപകർക്കുള്ള വിഹിതം കിഴിച്ചുള്ള ലാഭം 251 കോടി രൂപയാണ്. അതായത്, 65% വളർച്ച. കഴിഞ്ഞസാമ്പത്തികവർഷം ഇത് 153 കോടിയായിരുന്നു. ലയനത്തിനായി കമ്പനി ചെലവഴിച്ച 23.7 കോടി രൂപഉൾപ്പെടെയുള്ളതാണ് ഈ കണക്കുകൾ.
● വെള്ളിയാഴ്ച കൂടിയ ഡയറക്ടർ ബോർഡ് യോഗത്തിൽ ഓഹരിയുടമകൾക്ക് ഓരോ ഷെയറിനും 4 രൂപയുടെലാഭവിഹിതം വിതരണം ചെയ്യാനും തീരുമാനിച്ചു.

സ്ഥിരതയാർന്ന പ്രകടനമാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഈ സാമ്പത്തികവർഷത്തിലെ മൂന്നാംപാദത്തിലും കാഴ്ചവെച്ചിട്ടുള്ളതെന്ന് സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ഈ മുന്നേറ്റം നല്ലൊരു തുടക്കമാണ്. പ്രവർത്തനമികവിലും ശേഷി കൂട്ടുന്നതിനുള്ള നീക്കങ്ങളിലും ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഒട്ടും പിന്നോട്ടില്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

X
Top