ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

1750 റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്സിറ്റി

  • റോബോട്ടിക് സർജറിയിലൂടെ വൃക്ക മാറ്റിവെയ്ക്കുന്ന ലോകത്തെ മൂന്നാമത്തെ ആശുപത്രി

കൊച്ചി: ഡാവിഞ്ചി സംവിധാനം ഉപയോഗിച്ച് 1750 മിനിമൽ ആക്സസ് റോബോട്ടിക് സർജറികൾ (മാർസ്) വിജയകരമായി പൂർത്തിയാക്കി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. രാജ്യത്ത് തന്നെ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന റോബോട്ടിക് സർജറി കേന്ദ്രങ്ങളിൽ ഒന്നായ ആസ്റ്റർ മെഡ്സിറ്റിയിൽ ഇതുവരെ 230 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ മാർസ് വഴി പൂർത്തിയാക്കി.

റോബോട്ടിന്റെ സഹായത്തോടെ ശസ്ത്രക്രിയാ വിദഗ്ധർ ചെറിയ മുറിവിലൂടെ നടത്തുന്ന മിനിമൽ ആക്സസ് ശസ്ത്രക്രിയ പ്രക്രിയയാണ് റോബോട്ടിക് സർജറി. നടപടിക്രമങ്ങളും സങ്കീർണതയും കുറവായതിനാൽ റോബോട്ടിക് സർജറികൾ വളരെയധികം സുരക്ഷിതമാണ്.

പരമ്പരാഗത ശസ്ത്രക്രിയകളെ അപേക്ഷിച്ച് സർജന്മാർക്ക് കൂടുതൽ കൃത്യതയുള്ള ഫലം റോബോട്ടിക് സർജറിയിലൂടെ ഉറപ്പാക്കാൻ സാധിക്കും. സാധാരണ ശസ്ത്രക്രിയകൾക്ക് ശേഷമുള്ള അനുബന്ധ വേദന, രക്ത നഷ്ടം, ശരീരത്തിൽ മുറിപാടുകൾ എന്നിവയും വളരെ കുറവായിരിക്കും.

ശസ്ത്രക്രിയയുടേതായിട്ടുള്ള അസ്വസ്ഥതകളിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കുക വഴി ആശുപത്രി വാസവും കുറയുന്നു. ഇത് രോഗികളെ പെട്ടെന്ന് തന്നെ അവരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സഹായിക്കുന്നു.

പരിചയ സമ്പന്നരായ റോബോട്ടിക് സർജറി വിദഗ്ധരുടെ നേതൃത്വത്തിൽ, എല്ലാ പ്രായത്തിലുമുള്ള രോഗികൾക്കും, യൂറോളജി, ഗൈനക്കോളജി, ഓങ്കോ സർജറി, ഗ്യാസ്ട്രോ സർജറി, കരൾ മാറ്റിവയ്ക്കൽ എന്നീ വിഭാഗങ്ങളിൽ ആസ്റ്റർ മെഡ്സിറ്റി റോബോട്ടിക് സർജറി നടത്തുന്നു. മാർസ് എന്നത് നൂതനവും കൃത്യതയുമുള്ള പ്രക്രിയയാണ്, എത്ര സങ്കീർണ്ണമായ ശസ്ത്രക്രിയയും മാർസ് വഴി വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും.

റോബോട്ടിക് ഉപകരണങ്ങളുടെ വൈദഗ്ധ്യം ഉപയോഗിച്ച്, ശരീരത്തിന്റെ ഏത് മൃദുലമായ ഭാഗത്തും വളരെ കൃത്യതയോടെ ശസ്ത്രക്രിയ നടത്താൻ കഴിയുമെന്നും ആസ്റ്റർ മെഡ്സിറ്റി യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. കിഷോർ ടി. എ. പറഞ്ഞു.

ഡാവിഞ്ചി സർജറി സംവിധാനം ഉപയോഗിച്ച് കൃത്യതയോടെയുള്ള റോബോട്ടിക് ശസ്ത്രക്രിയകൾ വാഗ്ദാനം ചെയ്യുന്ന കേരളത്തിലെ ആദ്യ ആശുപത്രിയാണ് ആസ്റ്റർ മെഡ്സിറ്റി. സ്പെഷ്യലൈസ്ഡ് റോബോട്ടിക് സംവിധാനത്തിലൂടെ കരൾ, പാൻക്രിയാസ് ശസ്ത്രക്രിയ ലഭ്യമാക്കുന്ന രാജ്യത്തെ ചുരുക്കം ചില കേന്ദ്രങ്ങളിൽ ഒന്നും, റോബോട്ടിക് ട്രാൻസ്വാജിനൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന ലോകത്തിലെ മൂന്നാമത്തെ കേന്ദ്രവുമാണ് ആസ്റ്റർ മെഡ്സിറ്റി.

X
Top