ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഡിമെന്‍ഷ്യ രോഗികള്‍ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ക്ലിനിക്ക് ആരംഭിക്കുന്നു

കൊച്ചി: മറവിരോഗങ്ങള്‍ക്കുള്ള സമഗ്ര ചികിത്സ ഉറപ്പാക്കുന്നതിനായി ആസ്റ്റര്‍ മെഡ്‌സിറ്റി ന്യൂറോ സയന്‍സ് വിഭാഗത്തിന്റെ കീഴില്‍ മെമ്മറി ആന്‍ഡ് കോഗ്‌നിറ്റീവ് ഡിസോര്‍ഡേഴ്‌സ് ക്ലിനിക്ക് ജൂലൈ 16, ശനിയാഴ്ച്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. രാവിലെ 11.45 ന് നടക്കുന്ന ചടങ്ങില്‍ ഉമ തോമസ് എം.എല്‍.എ ക്ലിനിക്കിന്റെ ഔപചാരികമായ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കും.
കാന്‍സര്‍ പോലെ തന്നെ മറവിരോഗവും ഇപ്പോള്‍ സര്‍വ്വസാധാരണമായിക്കഴിഞ്ഞു. മറവിരോഗങ്ങളില്‍ ഏറ്റവും പരിചിതമായ അല്‍ഷിമേഴ്‌സ് ബാധിക്കുന്നതോടെ ഒരു മനുഷ്യന്റെ ദൈനംദിന കാര്യങ്ങളില്‍ വരെ പരസഹായം അത്യാവശ്യമായി മാറും. സാധാരണയായി 60 വയസ് കഴിഞ്ഞവരില്‍ 5% ശതമാനമാണ് മറവിരോഗം ബാധിക്കാനുള്ള സാധ്യതയെങ്കില്‍ 65 വയസ് കഴിഞ്ഞവരില്‍ ഇത് പത്ത് ശതമാനവും , 80 വയസ് കഴിഞ്ഞവരില്‍ 20 ശതമാനവുമായി ഉയരും. പഠനങ്ങള്‍ അനുസരിച്ച് 2030 ഓടെ ലോകത്തിലെ ആകെ മറവിരോഗികളില്‍ 80 ശതമാനവും ഇന്ത്യയിലും ചൈനയിലുമാകും ഉണ്ടാവുക.
മറവിരോഗം വ്യക്തിയുടെ ഓര്‍മ്മ, ഭാഷ, പെരുമാറ്റം, ചലനം അടക്കമുള്ള കാര്യങ്ങളില്‍ മാറ്റം വരുത്തുന്നു. ഏഴ് മുതല്‍ എട്ട് ശതമാനം വരുന്ന മറവിരോഗങ്ങള്‍ മാത്രമാണ് ചികിത്സിക്കുവാന്‍ സാധിക്കുന്നത്. ബാക്കിയുള്ളവരില്‍ മികച്ച ജീവിതനിലവാരം ഉറപ്പാക്കുവാനും, രോഗിയുടെയും ബന്ധുക്കളുടെയും ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് സമ്മര്‍ദം കുറയ്ക്കുകയുമാണ് ഏക പോംവഴി. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മെമ്മറി ആന്‍ഡ് കോഗ്‌നിറ്റീവ് ഡിസോര്‍ഡേഴ്‌സ് ക്ലിനിക്ക് പ്രവര്‍ത്തിക്കുകയെന്ന് സീനിയര്‍ കണ്‍സല്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. മാത്യു എബ്രഹാം വിശദീകരിച്ചു. ഡോക്ടര്‍മാരെ സംബന്ധിച്ച് രോഗിക്ക് ബാധിച്ചിട്ടുള്ളത് ചികിത്സിക്കാന്‍ കഴിയുന്ന മറവിരോഗമാണോ എന്നത് സ്ഥിരീകരിക്കലാണ് പ്രഥമകടമ്പ. ന്യൂറോളജിസ്റ്റ്, ന്യൂറോസൈക്കോളജി സ്റ്റ്, സൈക്യാട്രിസ്റ്റ് തുടങ്ങിയവരുടെ ഒരു സംഘം ഇതിനായി പ്രവര്‍ത്തിക്കും. രോഗിക്ക് സമഗ്രമായ ചികിത്സ ഉറപ്പാക്കുന്നതിനോടൊപ്പം മറവിരോഗം ബാധിച്ച രോഗിയുടെ ബന്ധുക്കള്‍ക്കും രോഗിയെ ശുശ്രൂഷിക്കുന്നവര്‍ക്കും വലിയൊരു പങ്കുവഹിക്കുവാനുണ്ടെന്നും ഡോ. മാത്യു എബ്രഹാം പറഞ്ഞു.
ഡോ. മാത്യു എബ്രഹാം, സീനിയര്‍ കണ്‍സല്‍ട്ടന്റ് ന്യൂറോളജിസ്റ്റ് . ഡോ. സന്ധ്യ ചെര്‍ക്കില്‍ കണ്‍സല്‍ട്ടന്റ് ന്യൂറോസൈക്കോളജിസ്റ്റ് ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

X
Top