ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഡിആർഡിഒ പുരസ്കാരം നേടി അസ്ട്രെക് ഇന്നൊവേഷൻസ്

കൊച്ചി: പ്രതിരോധ ഗവേഷണസ്ഥാപനമായ ഡിആർഡിഒയുടെ ഡെയർ ടു ഡ്രീം അവാർഡ് നേടി കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ് അസ്ട്രെക് ഇന്നൊവേഷൻസ്. ‘എക്സ്പ്ലോറിംഗ് അൺതിങ്കബിൾ ആൻഡ് അൺഇമാജിനബിൾ’ വിഭാഗത്തിലാണ് പുരസ്‌കാര നേട്ടം. ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൽ നിന്നും അസ്ട്രെക് ഇനോവേഷൻസ് സിടിഒ അലക്സ് എം സണ്ണി പുരസ്‌കാരം ഏറ്റുവാങ്ങി. 

അസ്ട്രെക് ഇന്നൊവേഷൻസിന്റെ എക്സോസ്കെലറ്റൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഉത്പന്നമാണ് ഡിആർഡിഒ പുരസ്ക്കാരം നേടാൻ കമ്പനിയെ സഹായിച്ചത്. ആരോഗ്യ ഉത്പന്നമായി ആദ്യം  ഇത് പുറത്തിറക്കിയതിന് ശേഷം സേനാവിഭാഗങ്ങൾക്കുള്ള ആവശ്യങ്ങൾക്കായി ഇതിനെ മാറ്റിയെടുക്കുകയായിരുന്നു. സൈനികരുടെ മികവ് വർധിപ്പിക്കാനും ശാരീരിക വിഷമതകൾ കുറയ്ക്കാനും പ്രവർത്തനമികവ് കൂട്ടാനും ഇതിലൂടെ സാധിക്കും. രാജ്യത്തിന്റെ പ്രതിരോധമേഖലയിൽ മികച്ച സംഭാവനകൾ നൽകാൻ ലഭിച്ച അവസരം അഭിമാനകരമാണെന്ന് അസ്ട്രെക് ഇനോവേഷൻ സഹസ്ഥാപകനും സിഒഒയുമായ ജിതിൻ വിദ്യ അജിത് പറഞ്ഞു.

X
Top